‘എന്ന് നിന്റെ മൊയ്തീന്’ എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രത്തിനു ഒരു സഹനടന്റെ ഇമേജ് മാത്രമല്ല ടോവിനോ തോമസ് എന്ന നായക നടന് പ്രേക്ഷകര്‍ ചാര്‍ത്തി നല്‍കിയത്. ആ സിനിമ കഴിഞ്ഞു തനിക്ക് വരാന്‍ പോകുന്ന സിനിമകള്‍ നായക വേഷങ്ങള്‍ ചെയ്യാനുള്ള ഓഫര്‍ ആയിരിക്കുമെന്ന് തന്നോട് ആദ്യം പറഞ്ഞത് പൃഥ്വിരാജ് ആണെന്നും കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ പൃഥ്വിരാജ് തനിക്ക് അന്ന് നല്കിയ ഉപദേശത്തെക്കുറിച്ചും തുറന്നു പറയുകയാണ് ടോവിനോ.
“എന്ന് നിന്റെ മൊയ്തീന് കഴിഞ്ഞപ്പോള്‍ രാജുവേട്ടന് പറഞ്ഞത് നിനക്ക് ഇനി വരാന്‍ പോകുന്നത്രയും നായക വേഷങ്ങള്‍ ആയിരിക്കും. ശ്രദ്ധിച്ചു തെരഞ്ഞെടുക്കണം എന്നതാണ്. പക്ഷേ ഒരു സഹനടന്‍ വേഷം ചെയ്തു കഴിഞ്ഞ എനിക്ക് എങ്ങനെ ഇനി നായക വേഷങ്ങള്‍ വരും എന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. ‘എന്ന് നിന്റെ മൊയ്തീന്’ കണ്ടിറങ്ങിയപ്പോള്‍ മനസ്സിലായി രാജുവേട്ടന് പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന്!. സിനിമയില്‍ നായകനാകുമ്പോള്‍ സെലെക്ടീവ് ആകുക എന്നത് പ്രധാനമാണ്. എല്ലാത്തരം സിനിമകളും ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു ആക്ടര്‍ ആണ് ഞാന്‍. എനിക്ക് ചെയ്യാന്‍ ആത്മവിശ്വാസം തോന്നുന്ന കഥാപാത്രങ്ങളേക്കാള്‍ എനിക്ക് വെല്ലുവിളി നല്കുന്ന കഥാപാത്രങ്ങളും ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. സഹനടന്റെ വേഷം ചെയ്തു പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ എനിക്ക് ആ സിനിമ തന്നെ നല്‍കിയത് ഹീറോ പരിവേഷമായിരുന്നു. പ്രേക്ഷകര്‍ എന്റെ കഥാപാത്രത്തിന്റെ ഭാഗത്ത് കൂടി നിന്ന് സിനിമ കണ്ടത് കൊണ്ടാണ് എനിക്ക് പിന്നെയുള്ള സിനിമകളില്‍ നായക വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയത്”. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ടോവിനോ തോമസ് പറയുന്നു.
Post Your Comments