നിവിൻ പോളി നായകനായെത്തിയ ഗംഭീര വിജയം കൈവരിച്ച ചിത്രമായിരുന്നു ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’. ചിത്രത്തിൽ നിവിന്റെ സഹോദരിയുടെ വേഷത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയായിരുന്നു എയ്മ റോസ്മി സെബാസ്റ്റ്യൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് ‘മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായും എത്തി. ഇതിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ വിവാഹശേഷം താരം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്. എങ്കിലും സോഷ്യൽമീഡിയയിൽ നിറസാന്നിധ്യമാണ് എയ്മ.
എയ്മയും കുടുംബവും ദുബായിയിലാണ് താമസിക്കുന്നത്. ഇൻസ്റ്റയിൽ നാലരലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റ റീൽസും പുത്തൻ ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഇൻസ്റ്റ റീൽ വൈറലായിരിക്കുകയാണ്. വൈറലായ ഒരു കോമഡി പരിപാടിയുടെ ഓഡിയോയുമായാണ് എയ്മ, റീൽസ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
https://www.instagram.com/p/CMCU7LnpLLf/?utm_source=ig_web_copy_link
‘ഈ പഴം മാറ്റിയിട്ടേ എനിക്ക് ഇരട്ടപ്പഴം തരുവോ, അല്ല, ഇരട്ടക്കുട്ടികൾ തിന്നാൽ ഇരട്ടക്കുട്ടികൾ ഉണ്ടാവോന്ന് പറയുന്ന കേട്ടിട്ടുണ്ട്’ എന്ന ഓഡിയോയുമിട്ടാണ് ഒരു പഴം പിടിച്ചുകൊണ്ട് എയ്മയുടെ റീൽസ് വീഡിയോ. നടി ഐശ്വര്യ ലക്ഷ്മിയുൾപ്പെടെ നിരവധി പേർ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്.
Post Your Comments