
തിരുവനന്തപുരം: സംസ്ഥാനത്ത് സെക്കൻഡ് ഷോ നടത്താന്‍ അനുമതി. തീയേറ്റർ ഉടമകളുടെ നിവേദനത്തെ തുടർന്നാണ് തീരുമാനം. സിനിമ തീയറ്ററുകളുടെ പ്രവർത്തന സമയം ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെയാക്കി പുനഃക്രമീകരിച്ചു. ഇതോടെ റിലീസ് മാറ്റിവെച്ചിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തീയേറ്ററിലെത്തും.
വാരാന്ത്യത്തില്‍ ഉള്‍പ്പെടെ കുടുംബ പ്രേക്ഷകര്‍ കൂടുതലായെത്തുന്നത് സെക്കന്‍ഡ് ഷോയ്ക്കാണെന്നും, സെക്കന്‍ഡ് ഷോ ഇല്ലാത്തത് കനത്ത വരുമാന നഷ്ടം ഉണ്ടാക്കിയെന്നുമാണ് തിയറ്ററുടമകളുടെയും നിര്‍മ്മാതാക്കളുടെയും വിലയിരുത്തല്‍. അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്.
സെക്കന്‍ഡ് ഷോ അനുവദിക്കാത്തത് മൂലം ഫെബ്രുവരി-മാര്‍ച്ച് റിലീസായി നിശ്ചയിച്ചിരുന്ന 20ലധികം സിനിമകള്‍ മാറ്റിവച്ചിരുന്നു.
Post Your Comments