BollywoodGeneralLatest NewsNEWS

ആ അഞ്ച് കോടിയുടെ രസീത് എനിക്ക് ഫ്രെയിം ചെയ്ത് സൂക്ഷിക്കണം ; ആരോപണങ്ങൾക്ക് മറുപടിയുമായി തപ്‌സി

ആ അഞ്ച് കോടി എവിടെയെന്ന് അറിയണം, തപ്സി

കേന്ദ്രസര്‍ക്കാരിന്റെ ആദായ നികുതി വകുപ്പ് റെയ്ഡിൽ പ്രതികരണവുമായി നടി തപ്‌സി പന്നു. ദ ക്വിന്‍റിന് നല്‍കിയ അഭിമുഖത്തിലാണ് താരം റെയ്ഡിനെക്കുറിച്ചുള്ള വിശദീകരണം നടത്തിയത്. തന്‍റെ വീട്ടില്‍ നിന്ന് അഞ്ച് കോടി രൂപയുടെ രസീത് കിട്ടിയെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. ആ അഞ്ച് കോടി എവിടെയെന്ന് അറിയണം. ജീവിതത്തില്‍ ഒരു കാര്യത്തിനും അത്രയും പ്രതിഫലം ആരും ഇതുവരെ വാഗ്ദാനം ചെയ്തിട്ടില്ല. ആ അഞ്ച് കോടിയുടെ രസീത് തനിക്ക് ഫ്രെയിം ചെയ്ത് സൂക്ഷിക്കണമെന്നും തപ്സി പറഞ്ഞു.

ഞാൻ അറിയപ്പെടുമെന്ന ഒരു വ്യക്തിയാണ്. അത് കൊണ്ട് തന്നെ ഏത് സൂക്ഷ്മപരിശോധനക്കും എപ്പോള്‍ വേണമെങ്കിലും തയ്യാറായിരിക്കണമെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും  റെയ്ഡ് നടക്കുമെന്ന് നടക്കുമെന്ന് ഞാനും എന്റെ കുടുംബവും പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കുടുംബത്തിനെ അത് മാനസിക സമ്മർദ്ദത്തിലാഴ്ത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അല്ലെങ്കിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്തും സംഭവിക്കാമെന്ന് എനിക്ക് തോന്നിയിരുന്നു. എനിക്ക് അതിൽ കുഴപ്പമില്ല. കാരണം ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. അതിനാൽ പ്രത്യാഘാതങ്ങളെക്കുറിച്ച് പേടിയില്ല തപ്‌സി പറയുന്നു.

ഇപ്പോൾ അനുരാഗ് കശ്യപിനൊപ്പം ജോലി ചെയ്യുന്നതിനാല്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ റെയ്ഡ് ചെയ്തതുകൊണ്ട് എന്‍റെ വീട്ടിലും റെയ്ഡ് നടത്തിയെന്ന് ചിലര്‍ കരുതി. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാകാമെന്ന് മറ്റൊരു വിഭാഗം കരുതി. ഇങ്ങനെ പലതരം യുക്തികള്‍. എന്താണ് ഇതിനു പിന്നിലെ കാരണം എന്ന് എനിക്കും അറിയില്ല. ഇനി ഉദ്യോഗസ്ഥരോട് ചോദിക്കാമെന്ന് വച്ചാല്‍ പ്രോട്ടോകോള്‍ കാരണം അവര്‍ക്കും പറയാനാവില്ല. അല്ലെങ്കിൽ തന്നെ എനിക്ക് ഇതിനെക്കുറിച്ച് അറിഞ്ഞാല്‍ തന്നെ എന്തുചെയ്യാൻ കഴിയും? ഇത് മാറ്റാൻ കഴിയുമോ? എന്തിനെയെങ്കിലും ഭയന്ന് ഞാൻ എന്നെത്തന്നെ മാറ്റാൻ ആഗ്രഹിക്കുന്നുണ്ടോ? ഇല്ല”. ഞാൻ കുറ്റവാളിയല്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഞാൻ ഒന്നിനെയും ഭയപ്പെടുന്നുമില്ല തപ്‌സി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button