GeneralLatest NewsMollywoodNEWS

മകളെ പോലെ വളര്‍ത്തിയ പാര്‍ട്ടിയെ ബിജെപിയെ ഏല്‍പ്പിച്ചു ; ദേവന്‍

ദേവന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരണമെന്ന് ബിഷപ്പുമാർ വരെ പറഞ്ഞു

നവകേരള പിപ്പിള്‍ പാര്‍ട്ടി ചെയര്‍മാനും നടനുമായ ദേവന്‍ തന്റെ  പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു. ഇതോടെ താരവും ബിജെപിയുടെ ഭാഗമായി മാറി. അമിത് ഷാക്കൊപ്പം ശംഖുമുഖത്ത് ബിജെപി വേദി പങ്കിട്ടാണ് ദേവന്റെ പുതിയ പ്രഖ്യാപനം. തന്റെ മകളെ പോലെ ഓമനിച്ച് വളര്‍ത്തിയ പാര്‍ട്ടിയെയാണ് ബിജെപിയില്‍ ലയിപ്പിക്കുന്നത് എന്നും ദേവൻ പറഞ്ഞു.

”എന്റെ മകളെ പോലെ ഓമനിച്ച് വളര്‍ത്തിയ പാര്‍ട്ടിയാണ്. ഇപ്പോള്‍ 17 വയസായിരിക്കുന്നു ആ മകള്‍ക്ക്. മകളെ പോലെ ഉള്ള ആ പാര്‍ട്ടിയെ ആണ് ബിജെപിയില്‍ ലയിപ്പിക്കുന്നത്. കേരളം അവികസിതമായി മുന്നോട്ട് പോകുന്നതിന്റെ കാരണം കണ്ടുപിടിച്ചപ്പോഴാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. 2004 മാര്‍ച്ചില്‍ അങ്ങനെ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുസ്ലിം മതപണ്ഡിതരുമായി ആലോചിച്ചപ്പോള്‍ ദേവന്‍ ഒറ്റക്ക് നിക്കരുതെന്ന് അവര്‍ പറഞ്ഞു. ദേവന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരണമെന്നും അവര്‍ പറഞ്ഞു. ആറ് ബിഷപ്പുമാരെയും ഞാന്‍ കണ്ടു. അവര്‍ പറഞ്ഞു. ദേവന്‍ നല്ലൊരു രാഷ്ട്രീയക്കാരനാണ് ഒറ്റക്ക് നിക്കരുത്. ഭാരതീയ ജനതാപാര്‍ട്ടിയാണ് ദേവന് പറ്റിയതെന്ന് പറഞ്ഞു”. അതുകൊണ്ടാണ് ഇത്രയും വലിയ തീരുമാനം എടുത്തതെന്ന് ദേവൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button