വിവാദ പോസ്റ്റുകളിലൂടെ എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ കങ്കണ പങ്കുവെച്ച പുതിയ ഒരു ട്വീറ്റാണ് വീണ്ടും വിമർശനങ്ങൾക്കിടയാക്കിയിരിക്കുന്നത്. അമേരിക്കൻ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. പണ്ടത്തെ സ്ത്രീകൾ പാരമ്പര്യത്തെയും സംസ്കാരത്തെയും കൈവിടാതെ വ്യക്തിത്വം കാത്തു സൂഷിക്കുന്നവർ ആയിരുന്നുവെന്നും. എന്നാൽ ഇന്നത്തെ കാലത്ത് സ്ത്രീകൾ കീറിയ ഡിസൈനിലുള്ള അമേരിക്കന്‍ ജീന്‍സും റാഗ്‌സും ധരിച്ച് അമേരിക്കന്‍ വിപണിയെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നും കങ്കണ പറയുന്നു.
”പണ്ടുകാലത്തെ സ്ത്രീകള്‍ അവരുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കൈവിടാതെ വ്യക്തിത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് കീറിയ ഡിസൈനിലുള്ള അമേരിക്കന്‍ ജീന്‍സും റാഗ്‌സും ധരിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്നത് അമേരിക്കന്‍ വിപണിയെയാണ്”- ബോളിവുഡ് നടി കങ്കണ റണാവത്ത് പങ്കുവച്ച ട്വീറ്റാണിത്.1885 ലെ ഒരു ചിത്രം പങ്കുവച്ചായിരുന്നു കങ്കണയുടെ ട്വീറ്റ്”.
എന്നാൽ ട്വീറ്റ് ട്വീറ്റ് വൈറലായതോടെ കങ്കണയ്ക്ക് നേരേ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തതി. പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ച കങ്കണയുടെ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു വിമര്‍ശനങ്ങളേറെയും. വിദേശ ബ്രാന്‍ഡുകളുടെ ലക്ഷക്കണക്കിന് വിലയുള്ള വസ്ത്രങ്ങളും ചെരിപ്പുകളും ബാഗുകളും ഉപയോഗിക്കുന്ന കങ്കണ തന്നെ സംസ്‌കാരം പഠിപ്പിക്കണമെന്നും അത് വളരെ നല്ല കാര്യമാണെന്നുമുള്ള നിരവധി പരിഹാസ കമൻറുകളെത്തി. കങ്കണയുടെ മോഡേൺ വസ്ത്രങ്ങൾ ധരിച്ചുള്ള അനവധി ചിത്രങ്ങളും പോസ്റ്റിന് താഴെ പലരും പങ്കുവെക്കുകയും ചെയ്തു.
Post Your Comments