പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്‌ന. വിവാഹ ശേഷം സിനിമയിൽ നിന്ന് വീട്ടു നിൽക്കുകയാണെങ്കിലും സീരിയലിലും സോഷ്യൽ മീഡിയയിലും സജീവമാണ് ഷഫ്‌ന. ഭർത്താവ് സജിനൊപ്പമുള്ള ചിത്രങ്ങൾ ഷഫ്‌ന പലപ്പോഴും പങ്കവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
തന്റെ കുടുംബത്തിന് ഒപ്പമുള്ള മനോഹരമായ ചിത്രമാണ് പങ്ക് വച്ചിരിക്കുന്നത്. ഉപ്പയ്ക്കും ഉമ്മയ്ക്കും, ചേച്ചിക്കും അനുജത്തിക്ക് ഒപ്പമുള്ള ചിത്രമാണ് മനോഹരമായ ഒരു ക്യാപ്‌ഷന്‍ നല്‍കികൊണ്ട് ഷഫ്‌ന പങ്കിട്ടത്.
https://www.instagram.com/p/CME5ballYbF/?utm_source=ig_web_copy_link
എന്റെ ലോകം, എന്റെ ശക്തി, എന്റെ വീക്ക്നെസ്സ്, ഇവര്‍ കാരണമാണ് ഞാന്‍ഞാനായി മാറിയത് എന്ന ക്യാപ്ഷ്യനോടെയാണ് ഷഫ്‌ന ചിത്രങ്ങള്‍ പങ്കുവെച്ചത്.
സാന്ത്വനത്തിലെ ശിവന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സജീന്‍ മിനി സ്ക്രീനില്‍ ചുവടുറപ്പിച്ചത്. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിന്‍ സിനിമയില്‍ എത്തുന്നതെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് താരം പുതിയ മുഖമാണ്. എന്നാല്‍ ദിവസങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ നടന് സാധിച്ചിട്ടുണ്ട്. ഷഫ്‌നയും സജിനും നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം ചെയ്തത്. ആദ്യം വീട്ടിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഇരുവരുടെയും വീട്ടുകാർ സ്വീകരിക്കുകയായിരുന്നു.
Post Your Comments