GeneralLatest NewsMollywoodNEWSTV Shows

ലാലേട്ടനോട് കാണിച്ച മര്യാദകേടിനുള്ള പണി വരാൻ ഇരിക്കുന്നതേയുള്ളൂ ; പ്രതികരണവുമായി സാബുമോൻ

ഫേസ്ബുക്കിലൂടെയായിരുന്നു സാബുവിന്റെ പ്രതികരണം

കഴിഞ്ഞ ദിവസം ബിഗ് ബോസിൽ വലിയ സംഭവ വികാസങ്ങളാണ് നടന്നത്. മത്സരാർഥികളോട് മൊഹല്ല ദേഷ്യപ്പെടേണ്ട സാഹചര്യം വരെ ഉണ്ടായി. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും മുൻ ബിഗ്‌ബോസ് വിജയിയുമായ സാബുമോന്‍ അബ്‍ദുസമദ്. അവതാരകനായ മോഹന്‍ലാലിനോട് മത്സരാര്‍ഥികള്‍ കാണിച്ചത്  അന്തസില്ലായ്‍മയും മര്യാദകേടുമാണെന്ന് സാബു  പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സാബുവിന്റെ കുറിപ്പ്

“ബിഗ് ബോസ് മൂന്നാം സീസണിലെ സെലിബ്രിറ്റീസ് ലാലേട്ടനോട് കാണിച്ച മര്യാദകേടിനുള്ള പണി വരാൻ ഇരിക്കുന്നതേയുള്ളൂ. ഒരു മര്യാദ ഒക്കെ വേണ്ടെടെ? ആ ആളുകൾ ലാലേട്ടനോടും ബിഗ് ബോസിനോടും കാണിച്ച അന്തസില്ലായ്മയും മര്യാദകേടും വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടില്ല. (നീയാരാ ഇഷ്ടപ്പെടാതിരിക്കാനും ഇഷ്ടപ്പെടാനും എന്നുള്ള ചോദ്യം ബിഗ് ബോസ് 3 ആർമികള് നാലായി മടക്കി വെച്ചോ… ബേയ് ഫ്രണ്ട്സ്)”, എന്നാണ് സാബുമോന്‍റെ കുറിപ്പ്.

ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു വാരാന്ത്യ എപ്പിസോഡിലെത്തുന്ന മോഹന്‍ലാലിനു മുന്നില്‍ മത്സരാര്‍ഥികള്‍ നിലവിട്ട് പെരുമാറിയത്.  പല പ്രശ്‍നങ്ങളും പരിഹരിച്ചുകൊണ്ടിരിക്കെ വന്ന ഇടവേളയില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ആരംഭിച്ച ചെറിയ തര്‍ക്കം വലിയ വാഗ്വാദത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു. മോഹന്‍ലാലിന്‍റെ സാന്നിധ്യത്തെ വിലവെക്കാതെയെന്ന് മത്സരാര്‍ഥികളുടെ പെരുമാറ്റം.

തുടർന്ന് മോഹൻലാൽ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. “അവസാനമായിട്ട് പറയുകയാണ്, തരികിട അഭ്യാസം എന്‍റെയടുത്ത് കാണിക്കരുത്. ഞാൻ അതൊക്കെ കഴിഞ്ഞിട്ട് വന്ന ആളാ. അതുകൊണ്ടാ ഇവിടെ വന്ന് നില്‍ക്കുന്നത്. നല്ലതായിട്ട് കളിക്കാൻ എനിക്കറിയാം. ഞാൻ ഒരു ദാക്ഷിണ്യവും കാണിക്കാതെ നിങ്ങള്‍ക്ക്, നല്ല പണി തരും. കോംപ്രമൈസ് ആക്കിയിട്ട് വീണ്ടും തുടങ്ങുന്നു. ചുമ്മാ കാണാൻ വരുന്നതല്ല. അഭ്യാസം ഞാൻ നില്‍ക്കുമ്പോള്‍ കാണിക്കരുത്, ആണുങ്ങളായാലും പെണ്ണുങ്ങളായാലും”, മോഹന്‍ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button