GeneralLatest NewsMollywoodNEWSSocial Media

അല്ലിയുടെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

അലംകൃതയുടെ ഒരു പുതിയ ചിത്രമാണ് പൃഥ്വി പങ്കുവച്ചിട്ടുള്ളത്

സിനിമാതാരങ്ങളെ പോലെ തന്നെ ആരാധകരുള്ളവരാണ് താരങ്ങളുടെ മക്കളും. അത്തരത്തിൽ നിരവധി ആരാധകരുള്ള താരപുത്രിയാണ് പൃഥ്വിരാജിന്റെ മകൾ അലംകൃത. അലംകൃതയോടൊപ്പമുള്ള നിമിഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട് പൃഥ്വിരാജും സുപ്രിയയും. അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയുടെ ഒരു പുതിയ ചിത്രമാണ് പൃഥ്വി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്.

https://www.instagram.com/p/CMFBoW5AZB6/?utm_source=ig_web_copy_link

പൂന്തോട്ടത്തിലെ ചെടികൾക്ക് വെള്ളമൊഴിക്കുന്നതിന്റെ തിരക്കിലുള്ള അല്ലിമോളുടെ ചിത്രമാണ് താരം പങ്കുവച്ചത്. വീട്ടിലെ വളർത്തുനായ സോറോയ്ക്ക് ഒപ്പം കളിക്കുന്ന അല്ലിയുടെ ഒരു ചിത്രം സുപ്രിയ അടുത്തിടെ പങ്കുവച്ചിരുന്നു. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വീട്ടിലെ പുത്തൻ അതിഥിയാണ് സോറോ.

shortlink

Related Articles

Post Your Comments


Back to top button