BollywoodCinemaGeneralLatest NewsNEWS

ഞങ്ങൾ ‘ഡൊബാരയുടെ’ ഷൂട്ട് പുനരാരംഭിക്കുന്നു ; തപ്സിയുടെ മടിയിൽ ഇരുന്നുകൊണ്ട് അനുരാഗ് കശ്യപ്

റെയ്ഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുന്നുവെന്ന് അനുരാഗ്

ഹിന്ദി സിനിമയിലെ പ്രമുഖ സംവിധായകൻ അനുരാഗ് കശ്യപ് നടി തപ്‍സി പന്നുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ഡൊബാര’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു. അനുരാഗ് കശ്യപ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. തപ്‌സി പന്നുവിന്‍റെയും അനുരാഗ് കശ്യപിന്‍റെയും ഉടമസ്ഥതയിലുള്ള ഓഫീസുകളിലും വീടുകളിലും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതാണ് ഷൂട്ടിംഗ് നിർത്തി വെയ്ക്കാൻ കാരണമായത്.

മൂന്ന് ദിവസം നീണ്ട റെയ്ഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന തന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുന്നുവെന്നായിരുന്നു അനുരാഗ് ട്വിറ്ററിൽ കുറിച്ചത്. തപ്സിയുടെ മടിയിൽ ഇരുന്നുകൊണ്ട് വിക്ടറി ആംഗ്യം കാണിക്കുന്ന  ചിത്രവും അനുരാഗ് പങ്കുവെച്ചു.

ആദായ നികുതി വകുപ്പ് റെയ്ഡിൽ തന്‍റെ പ്രതികരണം നടി തപ്‌സി പന്നു ഇന്ന് രാവിലെ ട്വീറ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം നീണ്ട പരിശോധനയിൽ പാരീസിൽ തനിക്ക് ഇല്ലാത്ത ബംഗ്ലാവിന്‍റെ താക്കോലും അഞ്ചു കോടി ഇടപാടിന്‍റെ രസീതുമാണ് അധികൃതർ തേടിയതെന്നുമൊക്കെയാണ് താരം കുറിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെയും കങ്കണയ്ക്ക് എതിരേയുമായിരുന്നു തപ്സിയുടെ ഈ പരിഹാസ ട്വീറ്റ്.

മൻമര്‍സിയാൻ എന്ന സിനിമയിലാണ് അനുരാഗ് കശ്യപിന്റെ സംവിധാനത്തില്‍ തപ്‍സി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

വിക്രമാദിത്യ മൊട്‍വാനെ സംവിധാനം ചെയ്‍ എകെ വിഎസ്‍ എകെ എന്ന ചിത്രമാണ് അനുരാഗ് കശ്യപ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button