ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന കണ്ടെത്തലിനെതിരെ പ്രതിഷേധവുമായി നടനും എംഎൽഎയുമായ മുകേഷ്. ഇത് കള്ളക്കേസ് ആണെന്നും മുഖ്യമന്ത്രി മലയാളികളുടെ സ്വന്തം ക്യാപ്റ്റനാണെന്നും മുകേഷ് പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട് ലോക്കൽ നടത്തിയ പ്രകടനത്തിലും മുകേഷ് പങ്കെടുത്തു. ഇതിന്റെ ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു മുകേഷിന്റെ പ്രതികരണം.
‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജൻസികളുടെ നടപടിയിൽ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോർട്ട് ലോക്കൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തു.’– മുകേഷ് കുറിച്ചു.
Post Your Comments