സിനിമ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡത്തെക്കുറിച്ച് തുറന്നു പറഞ്ഞു നടന്‍ ജയറാം. ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ താല്പര്യമില്ലെന്നും, പക്ഷെ തനിക്ക് ചേരുന്ന ടൈപ്പ് ആക്ഷന്‍ സിനിമകള്‍ വന്നാല്‍ ഒരു കൈ നോക്കാമെന്നും ജയറാം തുറന്നു പറയുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേയാണ് താന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ജയറാം പങ്കുവച്ചത്.
ജയറാമിന്റെ വാക്കുകള്‍
“മുന്‍പൊരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ സംവിധായകനെ നോക്കും. പിന്നെ പ്രൊഡക്ഷന്‍ കമ്പനിയുടെ വാല്യൂ നോക്കും. എഴുത്തുകാരന്‍ ആരെന്നു നോക്കും. ഇപ്പോള്‍ നമുക്ക് അതൊന്നും നോക്കാന്‍ പറ്റില്ല. പുതിയതായി കഴിവുള്ള എത്രയോ പേര്‍ വരുന്നു. അവരുടെ ഒരു ഫസ്റ്റ് ഫിലിം എന്ന നിലയില്‍ അവര്‍ വരുമ്പോള്‍ അവരുടെ വലിയ ഒരു ഹാര്‍ഡ് വര്‍ക്ക് അതിലുണ്ടാകും. എനിക്ക് കംഫര്‍ട്ട് ആയി തോന്നുന്നത് മാത്രം ഞാന്‍ ചെയ്യാറുണ്ട്. ഇത് ജയറാം ചെയ്‌താല്‍ നന്നായിരിക്കുമെന്ന് പ്രേക്ഷകന് തോന്നുന്ന ടൈപ്പ് സിനിമകള്‍ ആണ് തെരഞ്ഞെടുക്കുന്നത്. അല്ലാതെ എനിക്ക് പറ്റാത്ത അമാനുഷിക കഥാപാത്രങ്ങളോ, ആക്ഷന്‍ കഥാപാത്രങ്ങളോ ചെയ്യാന്‍ താല്പര്യമില്ല. എനിക്ക് ചേരുന്ന ആക്ഷന്‍ ആണെങ്കില്‍ കുഴപ്പമില്ല”.
Post Your Comments