പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. പിന്നീട് നിരവധി ഭാഷകളിലായി കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. ഇപ്പോഴിതാ സായി പല്ലവിയെ പ്രശംസിച്ചുകൊണ്ട് മലയാളി നടി കൂടിയായ ഐശ്വര്യ ലക്ഷ്മി കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഐശ്വര്യയും ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സായി പല്ലവിയുടെ തെലുങ്ക് ചിത്രത്തിന്റെ ഗാനം പുറത്തെത്തിയത്. ഗാന രംഗത്തിലെ സായി പല്ലവിയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പിന്നാലെ ഗാനം പങ്കുവെച്ച ഐശ്വര്യയും രംഗത്തെത്തി. ഗാനം പങ്കുവച്ചു കൊണ്ട് ഐശ്വര്യ കുറിച്ച വാക്കുകളും ഇതിന് സായി പല്ലവി നല്കിയ മറുപടിയുമാണ് വൈറലായി മാറിയത്.
‘സായ്, ഡാന്‍സ് കളിക്കാത്ത ഒരു എല്ലെങ്കിലുമുണ്ടോ ശരീരത്തില്‍? എന്നത്തെയും പോലെ മനോഹരമായിരിക്കുന്നു ഇതും. ഞാന്‍ ഇന്നലെ മുതല്‍ ആ പാട്ടും മൂളി നടക്കുകയാണ്’ എന്നായിരുന്നു ഐശ്വര്യ കുറിച്ചത്. തന്നെ ഈ സ്റ്റെപ്പുകള്‍ പഠിപ്പിക്കാമോ എന്നും ഐശ്വര്യ ചോദിക്കുന്നുണ്ട്.
ഇതിന് സായി പല്ലവി നല്കിയ മറുപടി ഇങ്ങനെയാണ്. അടുത്ത തവണ കാണുമ്പോൾ നമുക്ക് ഈ സ്റ്റെപ്പുകള്‍ ഒന്നിച്ചു കളിക്കാമെന്ന് സ്മൈലികള്‍ക്കൊപ്പം സായി പല്ലവി കുറിച്ചു.
Post Your Comments