ജോണ്‍ അട്ടിപ്പേറ്റി സംവിധാനം ചെയ്ത ‘മിഖായേലിന്റെ സന്തതികള്‍’ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ബിജു മേനോന് ഓണ്‍ സ്ക്രീനിലെത്തുന്നത്. പിന്നീട് സഹൃദയത്വമുള്ള ചില നല്ല ഗ്രാമീണ വേഷങ്ങളിലുള്പ്പടെ തിളങ്ങിയ ബിജു മേനോന് വില്ലന്‍ വേഷങ്ങളും ഈസിയായി കൈ കാര്യം ചെയ്യാന്‍ കഴിയുമെന്ന് ചില മലയാള സിനിമകള്‍ കാണിച്ചു തന്നു. സിദ്ധിഖ് ലാല്‍ ടീമിന്റെ ‘മാന്നാര്‍ മത്തായി സ്പീക്കിംഗ്’ എന്ന സിനിമയിലെ മഹേന്ദ്ര വര്‍മ്മയുടെ വേഷം ബിജുമേനോന് വലിയ വഴിത്തിരിവായി. പിന്നീട് തുടരെ തുടരെ ഹിറ്റ് സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്ത ബിജു മേനോന് താന്‍ കംഫര്‍ട്ട് അല്ലാതെ ചെയ്ത പോലീസ് വേഷങ്ങളെക്കുറിച്ച് ഒരു മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്.
ബിജു മേനോന്റെ വാക്കുകള്‍
“പോലീസ് വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് അത്ര താല്പര്യമുണ്ടായിരുന്നില്ല. എന്നിട്ടും മലയാളത്തില്‍ ഒരുപാട് പോലീസ് വേഷങ്ങള്‍ എനിക്ക് ഒരു സമയത്ത് ചെയ്യേണ്ടി വന്നു. അത്തരം പോലീസ് കഥാപാത്രങ്ങള്‍ സിനിമയില്‍ പെര്‍ഫോം ചെയ്യാനുള്ള വലിയ സ്പേസ് ഒന്നും നല്‍കാറില്ല. ഒരു സ്റ്റേറ്റ്മെന്റ് പോലെ പറയേണ്ട സംഭാഷണങ്ങളാകും അധികവും. അതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഉണ്ടാവില്ല. അങ്ങനെയാണ് ഞാന്‍ പിന്നീട് എനിക്ക് വന്ന പോലീസ് വേഷങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനമെടുത്ത്. ഞാന്‍ ഒട്ടും കംഫര്‍ട്ടായി ചെയ്ത വേഷങ്ങളായിരുന്നില്ല അവയൊന്നും”. ബിജുമേനോന് പറയുന്നു.
Post Your Comments