ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയും നടി അനുപമ പരമേശ്വരനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ ബുമ്ര അവധിയെടുത്തപ്പോൾ മുതൽ താരത്തിന്റെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ നടി അനുപമയുടെ ഗുജറാത്തിലേക്കുള്ള യാത്രയുടെ വിവരം കൂടി അറിഞ്ഞപ്പോൾ ആരാധകർ ആവേശത്തിലായി. ഇരുവരും വിവാഹിതരാകാൻ പോവുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് രാജ്കോട്ടിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് അനുപമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഹൃദയവുമായി രാജ്കോട്ടിലേക്ക് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ടെസ്റ്റിൽ നിന്ന് അവധിയെടുത്ത ബുമ്ര സ്വദേശമായ ഗുജറാത്തിലെ രാജ്കോട്ടിൽ ആണ് ഉള്ളത്. അതിന് പിന്നാലെയാണ് ചർച്ചകൾ ആരംഭിച്ചത്.
മുൻപും ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ബുമ്ര ട്വിറ്ററിൽ അനുപമയെ ഫോളോ ചെയ്തതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ബുംറയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും അതിൽ കൂടുതൽ വർത്തയാകാൻ ഒന്നുമില്ലെന്നും അനുപമയും പ്രതികരിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ ബുമ്ര ട്വിറ്ററിൽ അനുപമയെ അൺഫോളോ ചെയ്യുകയും ചെയ്തു.
Post Your Comments