ഹിന്ദി ബിഗ് ബോസിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് രാഖി സാവന്ദ്. ഷോയുടെ 14 സീസണിന്റെയും ഭാഗമായതോടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് നടി. ഇപ്പോഴിതാ തന്റെ ജീവിത കഥ സിനിമയാക്കുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് രാഖി സാവന്ദ്. ഏറെ വിവാദങ്ങളുണ്ടാക്കുന്നതായിരിക്കും തന്നെ കുറിച്ചുള്ള സിനിമയെന്ന് രാഖി സാവന്ദ് പറയുന്നു. സിനിമ വരുവാണെങ്കിൽ തന്നെ അവതരിപ്പിക്കുന്നത് ആലിയ ഭട്ടായിരിക്കണമെന്നാണ് ആഗ്രഹമെന്നും രാഖി പറഞ്ഞു. ഇന്ത്യ ടിവി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് രാഖി സാവന്ദ് ഇക്കാര്യം പറഞ്ഞത്.
ജാവേദ് അക്തർ തന്റെ ജീവിതകഥ സിനിമയാക്കാൻ ഒരിക്കൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു വർഷം മുമ്പ് കോവിഡിനും മുമ്പ് തനിക്ക് ജാവേദ് അക്തറിൽ നിന്നും ഒരു ഫോൺ കോൾ വന്നു. തന്റെ ബയോപിക് എഴുതാൻ താത്പര്യമുണ്ടെന്നും നേരിട്ട് കാണണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ, എന്നാൽ എനിക്കദ്ദേഹത്തെ കാണാൻ സാധിച്ചില്ല. അവർക്ക് എന്റെ ജീവിതകഥ സിനിമയാക്കാൻ താത്പര്യമുണ്ട്. എന്നാൽ ഈ രാജ്യത്തെ ജനങ്ങൾക്ക് അത് കാണാൻ താത്പര്യമുണ്ടായിരിക്കുമോ എന്നും തനിക്കറിയില്ലെന്നും രാഖി സാവന്ദ് പറയുന്നു.
“ആരെയായിരിക്കും കാസ്റ്റ് ചെയ്യുക എന്ന് തനിക്കറിയില്ല, ഞാൻ തന്നെയായിരിക്കുമോ അഭിനയിക്കുക, അതല്ലെങ്കിൽ ആലിയയോ പ്രിയങ്കയോ ആകുമോ എന്ന് അറിയില്ല.” രാഖി സാവന്ദ് പറയുന്നു. തന്റെ കഥ പറയുന്ന സിനിമയിൽ സ്വയം അഭിനയിക്കാൻ താത്പര്യമുണ്ട്. അതല്ലെങ്കിൽ ആലിയയ്ക്ക് ആ വേഷം ചെയ്യാം. ദീപിക പദുകോൺ, കരീന കപൂർ, അങ്ങനെ ഏതെങ്കിലും മികച്ച നടിമാരിൽ ആരെങ്കിലും വേഷമിട്ടാലും മതി. ഇവരെല്ലാം മികച്ച നടിമാരും തനിക്ക് ഏറെ ഇഷ്ടപ്പെട്ടവരുമാണെന്നും രാഖി സാവന്ദ് പറഞ്ഞു.
Post Your Comments