GeneralLatest NewsMollywoodNEWS

സെക്കൻഡ് ഷോ അനുവദിക്കണം ; സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ

തൽക്കാലം സെക്കൻഡ് ഷോ വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ

കേരളത്തിലെ സിനിമാ തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിയേറ്റർ ഉടമകൾ, ജീവനക്കാർ സിനിമാ വിതരണ രംഗത്തെ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ധർണ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

മാർച്ച് 8ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് അയ്യങ്കാളി ഹാളി മുന്നിൽ ഒത്തുചേർന്ന ശേഷം ജാഥയായി നീങ്ങിയായിരിക്കും സെക്രട്ടേറിയറ്റിന് മുന്നിലെത്തുകയെന്ന് പ്രതിനിധികൾ അറിയിച്ചു. സെക്കൻഡ് ഷോയ്ക്ക് അനുമതി​ നൽകണമെന്ന് ആവശ്യപ്പെട്ട് ഫി​ലിം ചേംബർ മുഖ്യമന്ത്രി​ക്ക് കത്തുനൽകി​യി​രുന്നെങ്കി​ലും ഒരു നടപടി​യും ഉണ്ടാകാത്ത സാഹചര്യത്തി​ലാണ് ധർണ്ണ സംഘടി​പ്പി​ക്കാൻ സി​നി​മാ പ്രവർത്തകർ തീരുമാനി​ച്ചത്.

തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് കേന്ദ്ര സർക്കാർ നൽകിയ പുതിയ ഇളവുകളിൽ അനുമതിയുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തൽക്കാലം ഈ ഇളവ് വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

അതേസമയം സെക്കൻഡ് ഷോയുടെ കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് റിലീസ് ചെയ്യാനിരുന്ന ‘കള’, ‘ടോൾ ഫ്രീ’, ‘അജഗജാന്തരം’, ‘ആർക്കറിയാം’ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു. മാർച്ച് നാലിന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം പ്രീസ്റ്റും മാറ്റിവെച്ചു. ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരവും മാറ്റിവെച്ചു.

shortlink

Related Articles

Post Your Comments


Back to top button