GeneralInterviewsLatest NewsMollywoodNEWS

“എന്‍റെ പേര് മമ്മൂട്ടി… എന്ന് മമ്മൂക്ക ചിരിച്ചു കൊണ്ട് പറഞ്ഞു”; രസകരമായ അനുഭവം പങ്കുവെച്ച്‌ നടി നിഖില വിമൽ

"ദി പ്രിസ്റ്റിന്‍റെ ചിത്രീകരണ വിശേഷങ്ങൾ പറഞ്ഞ് നിഖില

“ദി പ്രീസ്റ്റി”ല്‍ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ച് നടി നിഖില വിമല്‍. മമ്മൂട്ടിയെന്ന വലിയ നടനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്‍റെ ഒരു ടെന്‍ഷന്‍ ചെറുതായുണ്ടായിരുന്നെന്നും എന്നാല്‍ ചിത്രീകരണത്തിന്‍റെ ആദ്യ ദിവസം തന്നെ എല്ലാ ടെന്‍ഷനും ഇല്ലാതാക്കാന്‍ മമ്മൂക്കയ്ക്ക് സാധിച്ചെന്നും സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നിഖില പറഞ്ഞു.

Read Also: ധര്‍മ്മജനെ ബാലുശ്ശേരിയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

താരത്തിന്‍റെ വാക്കുകളിങ്ങനെ;

“ഷൂട്ടിംഗിന്‍റെ ഫസ്റ്റ് ഡേ ഞാന്‍ മമ്മൂക്കയുടെ അടുത്ത് ‘ഞാന്‍ നിഖില വിമല്‍’ എന്നുപറഞ്ഞ് പരിചയപ്പെടാന്‍ പോയി. മമ്മൂക്ക കസേരയില്‍ നിന്നെഴുന്നേറ്റ് ‘എന്‍റെ പേര് മമ്മൂട്ടി…’ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. അന്തരീക്ഷം ആ തമാശയില്‍ ആകെ കൂളായി.

Read Also: സ്ലം ഡോഗ്​ മില്ല്യണയര്‍ താരത്തിനെതിരെ പീഡന പരാതിയുമായി മുൻകാമുകി

കൂടെ വര്‍ക്ക് ചെയ്യുന്നവരെ കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന മമ്മൂക്കയുടെ ടെക്‌നിക് ഞാന്‍ അവിടെ കണ്ടു. ഇത്തരം ലെജൻറ്റ്‌സിനൊപ്പം അഭിനയിക്കുമ്പോള്‍ നമ്മളിലേക്ക് ഒരു പോസിറ്റീവ് എനര്‍ജി പാസ് ചെയ്യും. അത് ശരിക്കും അനുഭവിച്ചു. മഞ്ജു ചേച്ചിയും മമ്മൂക്കയും ഒന്നിക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും ഏറെയുണ്ട്.”

shortlink

Related Articles

Post Your Comments


Back to top button