മുംബൈ: നടൻ മാധുര്‍ മിത്തൽ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി മുന്‍ കാമുകി. മുംബൈയിലെ വീട്ടില്‍വെച്ച് കാമുകിയെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പരാതിയെ തുടർന്ന് മധുര് മിത്തലിനെതിരെ ഫെബ്രുവരി 23ന് ഖര് പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു.
നിലവില്‍ നടന് ജയ്പുരില്‍ ഷൂട്ടിങ് തിരക്കിലാണ് . കേസ് ജോലിയെ തടസപ്പെടുത്തുമെന്ന് പറഞ്ഞ മിത്തല്‍ പരാതി വ്യാജമാണെന്നും അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും പറഞ്ഞു. തനിക്കെതിരെ തെറ്റായ വിവരങ്ങള്‍ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഇത് ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നും മധുര് പറഞ്ഞു. ഏഴുവയസുമുതല്‍ കുടുംബത്തിലെ ഏക വരുമാന മാര്‍ഗം താനാണ്. ഇത്തരം വാര്‍ത്തകള്‍ തന്റെ കരിയര്‍ തകര്‍ക്കുന്നു . അതോടൊപ്പം തന്റെ ഭാവിയെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുമെന്നും മധുര് കൂട്ടിച്ചേര്‍ത്തു.
‘ഓസ്കര് ‘ നേടിയ ചിത്രം സ്ലം ഡോഗ് മില്ല്യണിലൂടെയാണ് മധുര് മിത്തൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ സലീം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
Post Your Comments