ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനംകവർന്ന നടിയാണ് ആത്മീയ. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം. മറൈന്‍ എൻജിനീയറായ സനൂപാണ് ആത്മീയയുടെ ഭർത്താവ്. കണ്ണൂരില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയവും വിവാഹത്തിലേക്കെത്തിയ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് ആത്മീയ.
ഒരേ കോളേജിലാണ് സനൂപും ആത്മീയയും പഠിച്ചത്. എന്നാൽ പഠിക്കുന്ന സമയത്ത് ഒരു തവണ പോലും പരസ്പരം കണ്ടിട്ടില്ലെന്ന് ആത്മീയ പറയുന്നു. സിനിമയിലെത്തിയ സമയത്ത് അപ്രതീക്ഷിതമായി സനൂപിന്റെ സന്ദേശം ആത്മീയയ്ക്ക് ലഭിക്കുന്നത്. പിന്നീട് പരിചയപ്പെടുന്നു സൗഹൃദത്തിലാകുന്നു. ആ സൗഹൃദം ഒടുവില്‍ വിവാഹത്തിലെത്തുകയുമായിരുന്നു.
കണ്ണൂരാണ് ഇരുവരുടെയും സ്വദേശം. മാംഗ്ലൂരിലാണ് സനൂപും ആത്മീയയും ബിരുദം ചെയ്തത്. അതും ഒരേ കോളേജില്‍. ആ കാലത്ത് തന്നെ സനൂപ് ആത്മീയയെ ശ്രദ്ധിച്ചിരുന്നുവെങ്കിലും ആത്മീയ സനൂപിനെ കണ്ടിട്ടില്ല. കോളേജ് കാലം കഴിഞ്ഞ് മനം കൊത്തിപ്പറവ എന്ന ചിത്രത്തിലൂടെ ആത്മീയ സിനിമയിലെത്തി. സിനിമ കണ്ട സനൂപ് ആത്മീയയ്ക്ക് താനൊരു പഴയ സഹപാഠിയാണെന്ന് പറഞ്ഞ് സന്ദേശം അയച്ചു. അവിടെ നിന്നാണ് സൗഹൃദം ആരംഭിച്ചത്. ഒടുവില്‍ വിവാഹത്തിലും.പ്രണയം തുടങ്ങി രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീട്ടില്‍ കാര്യം അവതരിപ്പിച്ചുവെന്ന് ആത്മീയ പറയുന്നു. എന്നാല്‍ തുടക്കത്തില്‍ ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പിന്നീട് സമ്മതം മൂളി. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം. വളരെ രഹസ്യമായാണ് നടത്തിയത്. നാട്ടുകാര്‍ പോലും തങ്ങളുടെ പ്രണയകഥ അറിഞ്ഞില്ലെന്ന് ആത്മീയ പറയുന്നു.
വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്‍, ജോസഫ്, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ജയറാം നായകനായ മാർക്കോണി മത്തായിയിലും നടി നായികയായി എത്തി.
ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പുരസ്‌കാരവും ആത്മീയ സ്വന്തമാക്കി.
Post Your Comments