മാർച്ച് 4, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ജന്മദിവസമാണ്. ചലച്ചിത്ര ലോകത്ത് വിസ്മയം തീർത്ത അതുല്യ പ്രതിഭയായ ഭരത് ഗോപി എന്ന അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് മറ്റൊരു വിസ്മയമായി മുന്നേറുകയാണ് മുരളി ഗോപി എന്ന മകൻ.
Read Also: സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കി തമന്ന ; ചിത്രങ്ങളുമായി താരം
“ഓരോ ജന്മദിനവും പരിവർത്തനത്തിന്റെ ഓർമ്മപ്പെടുത്തലാണ്” എന്നാണ് മുരളി ഗോപി തന്റെ ജന്മദിനത്തെ വിലയിരുത്തുന്നത്.
https://www.facebook.com/murali.gopy/posts/2906534849590638
ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധിപേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. “വൺ” സിനിമയിലെ മുരളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മെഗാ സ്റ്റാർ മമ്മൂട്ടി താരത്തിന് ആശംസകൾ നേർന്നത്.
https://www.facebook.com/Mammootty/posts/275977753892233
Read Also: എങ്ങനെയും വാർത്ത സൃഷ്ടിക്കാനാണ് ചിലർക്കിഷ്ടം : ഹണിറോസ്
അതേസമയം മുരളി ഗോപിയ്ക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. പൃഥ്വിയുടെ ആശംസ ഇങ്ങനെ; “ജന്മദിനാശംസകൾ ബിഗ് ബ്രദർ ! സിനിമകൾക്കും, സ്വപ്നങ്ങൾക്കും, സിനിമയെ പറ്റിയുള്ള സംസാരം അവസാനിക്കാത്ത രാത്രികൾക്കും! ഇത് നിങ്ങളുടെ ഏറ്റവും മികച്ച വർഷമായിരിക്കട്ടെ”.
https://www.instagram.com/p/CL-6LBWAMMW/?utm_source=ig_web_copy_link
Post Your Comments