സിനിമാ മേഖലയിൽ താരമായി മാറിക്കൊണ്ടിരിക്കുകയാണ് യുവനടി നൂറിന് ഷെരീഫ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പുതിയ സിനിമകൾക്കും മോഡലിങ് വിശേഷങ്ങളോടുമൊപ്പം വ്യക്തിപരമായ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നൂറിന് നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം നല്‍കിയതിനെ കുറിച്ചായിരുന്നു നൂറിന് വീഡിയോയൊടൊപ്പം ഫേസ്ബുക്കിലെഴുതിയിരുന്നത്.
”ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല . സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല . എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ. സ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും.’–നൂറിൻ പറയുന്നു.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് നൂറിന് ഷെരീഫ്. മലയാളത്തിന് പുറമേ തെലുങ്ക് സിനിമയിലും ചുവടുറപ്പിച്ചു. നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം ആണ് നൂറിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
Post Your Comments