BollywoodGeneralLatest NewsNEWSSocial Media

ശ്രേയ ഘോഷാല്‍ അമ്മയാവുന്നു ; സന്തോഷം പങ്കുവെച്ച് ഗായിക

2015 ലായിരുന്നു ശ്രേയയുടെയും ശിലാദിത്യ മുഖോപാധ്യായയുടെയും വിവാഹം

പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് ശ്രേയ ഘോഷാൽ. ഇപ്പോഴിതാ  തന്റെ ജീവിതത്തിലേക്ക് പുതിയൊരാൾ കൂടിയെത്തുന്ന സന്തോഷം വാർത്ത പങ്കുവെച്ചിരിക്കുകയാണ് ശ്രേയ. താനും ഭര്‍ത്താവ് ശിലാദിത്യയും കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിലാണെന്നും എല്ലാവരുടെയും അനുഗ്രഹം വേണമെന്നും ശ്രേയ കുറിച്ചു.

2015 ലായിരുന്നു ശ്രേയയുടെയും ശിലാദിത്യ മുഖോപാധ്യായയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും ശ്രേയ മികച്ചുനിന്നു.

മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ടാണ് മലയാള സിനിമയിൽ ശ്രേയ ഘോഷാല്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ് ശ്രേയ.

പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. നാലു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന്‍ സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. നാല് തവണയാണ് ശ്രേയയെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button