തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസനും ഭാര്യയും കൊവിഡ് വാക്സിനെടുത്തു. അച്ഛനും അമ്മയും കൊവിഡ് വാക്സിൻ എടുത്ത വിവരം മകളും നടിയുമായ സുഹാസിനിയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇരുവരും വാക്സിൻ എടുത്ത ഫോട്ടോയും സുഹാസിനി പങ്കുവെച്ചു. ആരോഗ്യകരമായ ലോകം ആഗ്രഹിക്കുന്ന ഒരാളാകുക നിങ്ങള് എന്ന് പറഞ്ഞുകൊണ്ടാണ് സുഹാസിനി ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
”അച്ഛന് 91, അമ്മയ്ക്ക് 87ഉം വയസായി. അവര് വാക്സിൻ എടുത്തു, നിങ്ങള് മടിക്കുന്നുവോ. പേടിക്കുന്നോവോയെന്ന് സുഹാസിനി ചോദിക്കുന്നു. ആരോഗ്യകരമായ ലോകം ആഗ്രഹിക്കുന്ന ഒരാളാകുക നിങ്ങള് എന്നും സുഹാസിനി കുറിച്ചു”.
പ്രശസ്ത നടനും ഉലകനായകൻ കമല ഹാസന്റെ സഹോദരനുമാണ് ചാരുഹാസൻ. തമിഴ്, കന്നട സിനിമകളിലാണ് കൂടുതലായി അഭിനയിച്ചിട്ടുള്ളത്. ചില മലയാളം ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടിരുന്നു. തന്റെ മരുമകനായ മണിരത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൺ ടി.വി. സംപ്രേക്ഷണം ചെയ്ത ആനന്ദം എന്ന സീരിയലിലും ഇദ്ദേഹം ഇടക്കാലത്ത് അഭിനയിച്ചിരുന്നു.
Post Your Comments