BollywoodCinemaGeneralLatest NewsMovie GossipsNEWS

താണ്ഡവ് വിവാദം ; മാപ്പ് പറഞ്ഞ് ആമസോൺ

ഹിന്ദു മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു സിനിമയ്ക്ക് നേരെയുള്ള ആരോപണം

സെയ്ഫ് അലീഖാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘താണ്ഡവ്’ എന്ന പൊളിറ്റിക്കൽ വെബ് സീരിസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുകൊണ്ടായിരുന്നു സിനിമയ്ക്ക് നേരെ വ്യാപക പ്രതിഷേധം നടന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ മാപ്പു പറഞ്ഞിരിക്കുകയാണ് ആമസോൺ പ്രൈം.

ചിത്രത്തിലെ ചില രംഗങ്ങൾ ആക്ഷേപകരമാണെന്ന് കാഴ്ചക്കാർ കരുതുന്നതിൽ ഖേദിക്കുന്നുവെന്നാണ് ചൊവ്വാഴ്ച ‘ആമസോൺ പ്രൈം വീഡിയോ ക്ഷമ ചോദിക്കുന്ന’ എന്ന തലക്കെട്ടോടുകൂടി പുറത്തിറക്കിയ പ്രസ്താവനയിൽ കമ്പനി പറഞ്ഞത്. പ്രേക്ഷകരുടെ വൈവിധ്യമാർന്ന സംസ്കാരത്തെയും വിശ്വാസങ്ങളെയും മാനിച്ചുകൊണ്ട് ഉള്ളടക്കം വികസിപ്പിച്ച് ചിത്രം പ്രദർശിപ്പിക്കുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി.

ചിത്രം ഹിന്ദു ദേവതകളെയും ദേവൻമാരേയും അവഹേളിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഇത് മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ഒട്ടനവധി സംസ്ഥാനങ്ങളിൽ പോലീസ് പരാതികളും കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധി ബിജെപി നേതാക്കളും എംഎൽമാരും ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തിനെതിരെ നൽകിയിട്ടുള്ള പരാതികളിൽ അന്വേഷണം തുടരുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button