പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയുടെ പിറന്നാൾ ആഘോഷിക്കുകയാണ് ചാക്കോച്ചനും കുടുംബവും.
നാലു വർഷത്തിൽ ഒരിക്കൽ വരുന്ന ഫെബ്രുവരി 29 നാണ് മോളി ബോബന്റെ പിറന്നാൾ. ഇത്തവണ ഈ ദിവസം ഇല്ലാത്തതിനാൽ ഫെബ്രുവരി 28 ന് രാത്രിയായിരുന്നു ആഘോഷം. മക്കൾക്കും ചെറുമക്കൾക്കുമൊപ്പമുളള പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച ചാക്കോച്ചൻ, മനോഹരമായൊരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/CL3TyJSsBzt/?utm_source=ig_web_copy_link
”കഴിഞ്ഞ രാത്രി അമ്മാഞ്ഞി കൂളിനൊപ്പമായിരുന്നു. മോളി ബോബന് സന്തോഷ ജന്മദിനാംശംസകൾ. സ്നേഹമുള്ളൊരു മകന്റേയും സുന്ദരികളായ രണ്ട് പെൺമക്കളുടേയും അമ്മ. ആറ് റൗഡി കുട്ടികളുടെ അമ്മൂമ്മ. എന്റെ സ്നേഹമയിയായ ഭാര്യയുടെയും രണ്ട് കിടു അളിയന്മാരുടേയും അമ്മായിയമ്മ” എന്നാണ് ചാക്കോച്ചൻ കുറിച്ചിരിക്കുന്നത്. ഫര്ഹാൻ ഫാസിൽ, ലക്ഷ്മി മേനോൻ, ഗൗരി നന്ദ, ശിവദ തുടങ്ങി നിരവധി താരങ്ങളും ആരാധകരും കുഞ്ചാക്കോയുടെ പോസ്റ്റിന് താഴെ അമ്മയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
മഹേഷ് നാരായണന്റെ ‘അറിയിപ്പ്’, മാര്ട്ടിന് പ്രക്കാട്ടിന്റെ ‘നായാട്ട്’, അപ്പു ഭട്ടതിരിയുടെ ‘നിഴല്’, അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ‘ഭീമന്റെ വഴി’ തുടങ്ങിയവയാണ് കുഞ്ചാക്കോ ബോബന്റേതായി അനൗൺസ് ചെയ്തിരിക്കുന്ന പ്രോജക്ടുകൾ.
Post Your Comments