ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുമായുള്ള വിവാദത്തിൽ പ്രതികരിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഹരീഷ് ശിവരാമകൃഷ്ണൻ പാട്ടുകള്‍ പരത്തിപ്പാടുന്നുവെന്ന് കൈതപ്രം പറഞ്ഞുവെന്നായിരുന്നു ആരോപണം. ദേവാങ്കണങ്ങള്‍ കൈവിട്ടു പാടിയാല്‍ തനിക്കിഷ്ടപ്പെടില്ലെന്നും കൈതപ്രം പറഞ്ഞിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ്. കൈതപ്രത്തെ ഫോണില്‍ വിളിച്ച് സംസാരിച്ചു, ഇനിയും നല്ലതായി പാടൂ എന്നും എന്റെ അനുഗ്രഹം ഉണ്ടാവും, നന്നായി വരും’ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ഹരീഷ് പറഞ്ഞു. നേരത്തെയും ഇത്തരം വിമര്‍ശനങ്ങള്‍ ഹരീഷ് ശിവരാമകൃഷ്ണന് എതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഓരോ തവണ പാട്ട് പാടുമ്പോഴും കിട്ടുന്നത് പുതിയ അനുഭവമാണെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ പറഞ്ഞു.
ശ്രീ കൈതപ്രം ദാമോദരന്‍ അവര്‍കളോട് ഫോണില്‍ സംസാരിക്കാന്‍ സാധിച്ചു. ‘ഇനിയും നല്ലതായി പാടൂ എന്നും എന്റെ അനുഗ്രഹം ഉണ്ടാവും, നന്നായി വരും’ എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്. അതില്‍ കൂടുതല്‍ ഒന്നും ആശിക്കുന്നില്ല. ഒരു വലിയ മനസ്സിന്റെ ഉടമയായ ഒരു ഇതിഹാസം ആണു അദ്ദേഹം എന്ന് ഒരിക്കല്‍ കൂടി മനസ്സിലാക്കിയ നിമിഷം. ഗുരുതുല്യനായ അദ്ദേഹത്തോട് എനിക്ക് ഉള്ള ബഹുമാനം എന്റെ ഗാനങ്ങളിലൂടെ എന്റെ തുച്ഛമായ കഴിവിലൂടെ ഇനിയും പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തരുന്ന പ്രചോദനം മതി എനിക്ക്- ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നു.
Post Your Comments