GeneralLatest NewsMollywoodNEWSSocial Media

ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാർഷികം ; ഭാര്യയ്ക്ക് ആശംസയുമായി മനോജ് കെ ജയൻ

എന്റെ ആശയെ എന്നോട് ചേർത്തു വച്ചതിന് ദൈവത്തിന് നന്ദി

പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. ഇപ്പോഴിതാ താരത്തിന്റെ പത്താം വിവാഹ വാര്‍ഷിക ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് മനോജ് കെ ജയൻ. ഭാര്യ ആശയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്.

ആശയെ തന്നോട് ചേര്‍ത്തുവെച്ചതിന് ദൈവത്തിന് നന്ദിയെന്നാണ് മനോജ് കെ ജയൻ പറയുന്നത്. ആഘോഷമില്ല, പകരം പ്രാര്‍ഥന മാത്രമെന്നും മനോജ് കെ ജയൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

”ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാർഷികം. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേർത്തു വച്ച, ദൈവത്തിന്, ഒരു കോടി പ്രണാമം. നന്ദിയെന്നും മനോജ് കെ ജയൻ കുറിച്ചു”.

ഒരിടവേള കഴിഞ്ഞ് അഭിനയ രംഗത്തേയ്‍ക്ക് തിരിച്ചെത്തുകയാണ് മനോജ് കെ ജയൻ. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മനോജ് കെ ജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് വീണ്ടും ക്യാമറയുടെ മുന്നിലേക്ക് വരികയാണെന്ന് മനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button