നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുനന് കാര്യത്തി വ്യക്തത വരുത്തി സംവിധായകൻ രഞ്ജിത്ത്. സി പി എം താനുമായി ബന്ധപ്പെട്ടിരുന്നുവെന്നും , പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു. ‘ആദ്യത്തെ സിനിമ ചെയ്യുമ്പോഴും എനിക്ക് ഈ സംശയം ഉണ്ടായിരുന്നു. ഒരു കൊമേഴ്സ്യൽ സിനിമ ചെയ്യാനാവുമോയെന്ന്. അന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരുമൊക്കെയാണ് ധൈര്യം തന്നത്. ചുറ്റുമുളള എല്ലാവരും ധൈര്യം തന്നാൽ നോക്കാം.’ രഞ്ജിത്ത് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
മത്സരിക്കാനായി പാർട്ടി ബന്ധപ്പെട്ടിരുന്നു. പാർട്ടി പറയുമോയെന്ന് നോക്കട്ടെ, എന്നിട്ടു പറയാം. രാഷ്ട്രീയത്തെ രണ്ടു രീതിയിൽ കാണാം. സ്ഥിരമായി അതിൽ നിൽക്കുന്നവരാണ് ഒരു വിഭാഗം. അല്ലാതെ ഉളളവർക്കും ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം. തന്റെ കർമമേഖല സിനിമയാണ്.
പ്രദീപ് കുമാർ നടത്തിയ മികച്ച പ്രവർത്തനത്തിന്റെ ഫലമായാണ് കോഴിക്കോട് നോർത്ത് ഉറച്ച മണ്ഡലമായി മാറിയത്. പ്രദീപ് പ്രാപ്തനായ എം എൽ എയാണ്. അങ്ങനെയൊരു എം എൽ എയെ കോഴിക്കോടിന് കിട്ടാൻ പ്രയാസമാണെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.
Post Your Comments