Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralHollywoodLatest NewsMovie GossipsNEWSSocial Media

അനുവാദമില്ലാതെ ഫോട്ടോയെടുത്തു ; നടുവിരൽ ഉയർത്തിക്കാട്ടി പ്രതിഷേധം അറിയിച്ച് ഗായിക

നുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ക്ലിക്ക് ചെയ്തപ്പോഴാണ് സെലീന പ്രകോപിതയായത്

അനുവാദമില്ലാതെ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ പകർത്തുന്നതും വീഡിയോകൾ എടുക്കുന്നതും പതിവ് കാഴ്‌ചയാണ്. ഇത്തരം പാപ്പരാസികളുടെ ശല്യം മൂലം നിരവധി താരങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത്. സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലാനാണ് ഇക്കൂട്ടർക്ക് താല്പര്യം.

ഇപ്പോഴിതാ ഇത്തരത്തിൽ അനുവാദമില്ലാതെ ഫോട്ടോയെടുത്ത പാപ്പരാസിയോട് കയർക്കുന്ന അമേരിക്കൻ സിനിമാതാരവും ഗായികയുമായ സെലീന ഗോമസിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. തന്റെ അനുവാദമില്ലാതെ ചിത്രം പകർത്തിയ ആളോട് തട്ടിക്കയറുകയും ഇയാൾക്ക് നേരെ നടുവിരൽ ഉയർത്തിക്കാട്ടുകയും സെലീന ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

‘ഒൺലി മർഡർ ഇൻ ദി ബിൽഡിങ്’ എന്ന കോമഡി ടിവി സീരീസിന്റെ ഷൂട്ടിൽ സെറ്റിൽ വച്ചായിരുന്നു സംഭവം. കറുത്ത വസ്ത്രമണിഞ്ഞ് മഞ്ഞ നിറത്തിലുള്ള ഓവർകോട്ട് ധരിച്ചെത്തിയ സെലീന പാപ്പരാസിയ്ക്ക് നേരെ നടുവിരൽ ഉയർത്തിക്കാട്ടുന്ന ചിത്രങ്ങളും വൈറലായിട്ടുണ്ട്. അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ക്ലിക്ക് ചെയ്തപ്പോഴാണ് സെലീന പ്രകോപിതയായത്. ഷൂട്ടിങ്ങിനിടെ സെറ്റിൽ സഹ നടനായ ആരോൺ ഡൊമിൻ‌ഗ്യൂസിനൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കാണാം.

ഫോട്ടോഗ്രാഫറോട് കയർത്തെങ്കിലും ആ ദിവസത്തെ മറ്റ് ചിത്രങ്ങളിൽ സെലീന സന്തോഷവതിയായിരുന്നു. മറ്റുള്ളവരോടൊപ്പം നൃത്തം ചെയ്യുന്നതും ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതും ഷൂട്ടിനിങ്ങിനിടെയുള്ള ചില വീഡിയോകളിൽ കാണാം. ഷൂട്ടിംഗിനിടെ സെറ്റിൽ ഉണ്ടായിരുന്നവരുമായി സെലീന സെൽഫികളും മറ്റും എടുക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button