CinemaGeneralKollywoodLatest NewsNEWS

വിജയ് സേതുപതി ചിത്രം “തെൻമെർക്ക് പരുവകാട്ട്റു’; കേരളത്തിൽ റിലീസിനെത്തുന്നു

''തെൻമെർക്ക് പരുവ കാട്ട്റു'' മാർച്ച് ആദ്യം കേരളത്തിൽ റിലീസ് ചെയ്യുന്നു

ദേശീയ പുരസ്ക്‌കാരങ്ങൾ നേടിയ വിജയ് സേതുപതിയുടെ ”തെൻമെർക്ക് പരുവ കാട്ട്റു” എന്ന ചിത്രം മാർച്ച് ആദ്യം കേരളത്തിൽ റിലീസ് ചെയ്യുന്നു. റോസിക എൻ്റർപ്രൈസസിനു വേണ്ടി ഷിബു ഐസക് നിർമ്മിക്കുന്ന ചിത്രം സീനു രാമസ്വാമി സംവിധാനം ചെയ്യുന്നു.

നല്ല സിനിമ, മികച്ച ഗാനം, നല്ല സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് എന്നീ ദേശീയ പുരസ്ക്കാരങ്ങളാണ് ചിത്രം നേടിയത്. ഗ്രാമീണ സുന്ദരി. പക്ഷേ, രാത്രി പശുവിനെ മോഷണമാണ് തൊഴിൽ. കുടുംബത്തിൻ്റെ പിന്തുണയോടെയാണ് പെൺകുട്ടി ഈ തൊഴിൽ ചെയ്യുന്നത്. നാട്ടുകാർ കള്ളനെ കൊണ്ട് ഗതികെട്ടു. നാട്ടുകാർ പതിയിരുന്ന് കള്ളനെ പൊക്കാൻ പദ്ധതിയിട്ടു. പക്ഷേ, കള്ളൻ്റ പൊടിപോലും കിട്ടിയില്ല. ഒടുവിൽ നാട്ടിലെ തൻ്റേടിയായ ആൺപുലി (വിജയ് സേതുപതി ) തന്നെ കള്ളനെ പിടിക്കാൻ രംഗത്തിറങ്ങി. ഒരു രാത്രി കൊണ്ട് തന്നെ അവൻ കള്ളനെ പൊക്കി. കള്ളൻ്റെ കയ്യിലാണ് ആദ്യം പിടി വീണത്. കുപ്പിവളകൾ പൊട്ടിച്ചിതറി. പെൺകുട്ടിയാണ് കള്ളനെന്ന് അവന് പിടികിട്ടി. പെൺകുട്ടിയെ രാത്രിയുടെ മറവിൽ ഒന്ന് കാണുകയും ചെയ്തു. പെട്ടെന്ന് അവൻ പിടിവിട്ടു. കള്ളൻ ഓടി ഒളിച്ചു. പോലീസുകാർ അവനോട് കള്ളനെക്കുറിച്ച് അന്വേഷിച്ചു. ഒരു പെൺകുട്ടിയാണ് കള്ളനെന്ന് അവൻ പറഞ്ഞില്ല. അതിന് കാരണമുണ്ടായിരുന്നു. ആദ്യ ദർശനത്തിൽ തന്നെ പെൺകുട്ടിയോട് അവന് പ്രണയം തോന്നിത്തുടങ്ങിയിരുന്നു.

വ്യത്യസ്തമായ കഥയും, അവതരണവും കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധേയമായ ചിത്രമാണിത്. വിജയ് സേതുപതി ശക്തമായ അഭിനയം കൊണ്ട് തിളങ്ങിയ ചിത്രമാണിത്. റോസിക എൻ്റർപ്രൈസസിനു വേണ്ടി ഷിബു ഐസക് നിർമ്മിക്കുന്ന തെൻ മെർക്ക് പരുവകാട്ട്റു എന്ന ചിത്രം സീനുരാമസ്വാമി സംവിധാനം ചെയ്യുന്നു. ഗാനങ്ങൾ – വൈരമുത്തു, സംഗീതം – എൻ.ആർ.രഘുനാഥൻ, ആലാപനം -ഉണ്ണി മേനോൻ, ശ്വേതാ മോഹൻ, വിജയ് പ്രകാശ്, ശങ്കർ മഹാദേവൻ ,ശ്രേയാ ഘോഷാൽ,ഹരണ്യ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – എച്ച്.ആർ.ഫിലിംസ്. വിജയ് സേതുപതി, ശരണ്യ പൊൻമനം, വസുദ്ധര, ചൈത്ര എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button