GalleryGeneralLatest NewsMollywoodNEWSSocial Media

മകളെ കയ്യിലെടുത്തു ദിലീപ് ; ഇത്തവണയും മഹാലക്ഷ്മിയുടെ മുഖം കാണാൻ കഴിഞ്ഞില്ലെന്ന് ആരാധകർ

മഹാലക്ഷ്മിക്കൊപ്പം ദിലീപും കാവ്യയും

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപ് – കാവ്യ മാധവൻ. ഇരുവർക്കും മഹാലക്ഷ്മി എന്ന് പേരുള്ള മകളാണുള്ളത്. മകൾക്കൊപ്പം വിരളമായി മാത്രമേ താരങ്ങൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളു. അടുത്തിടെ ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷായുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപും കുടുംബവും എത്തിയിരുന്നു. അന്നും മൂത്ത മകൾ മീനാക്ഷി ദിലീപിനൊപ്പമുണ്ടായിരുന്നുവെങ്കിലും മഹാലക്ഷ്മി ഇല്ലായിരുന്നു.

മഹാലക്ഷ്മിയുടെ മുഖം സോഷ്യൽ മീഡിയയിൽ വരാതിരിക്കാൻ ദിലീപും കാവ്യയും  ശ്രദ്ധിക്കുന്നുമുണ്ട്. ഇപ്പോഴിതാ, മഹാലക്ഷമിയുടെ ഒരു ഫൊട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മകളെ കയ്യിലെടുത്തു നിൽക്കുന്ന ദിലീപാണ് ഫൊട്ടോയിലുളളത്. തൊട്ടടുത്തായി കാവ്യയുമുണ്ട്. പക്ഷേ ഫൊട്ടോയിൽ മഹാലക്ഷ്മിയുടെ മുഖം കാണാനാവില്ല. എവിടെ പോയപ്പോഴുള്ള ചിത്രമാണിതെന്ന് വ്യക്തമല്ല.

ഏറെ മാസങ്ങൾക്കുശേഷം മഹാലക്ഷ്മിയുടെ ഫൊട്ടോ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. എന്നാൽ കുഞ്ഞിന്റെ മുഖം കാണാൻ കഴിയാത്തതിൽ വലിയ നിരാശയും ചിലർ പ്രകടിപ്പിക്കുന്നു. അതുപോലെ മീനാക്ഷി എവിടെയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

https://www.instagram.com/p/CL3SBE1JrTT/?utm_source=ig_web_copy_link

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് മകളുടെ ചിത്രം ദിലീപ് ആദ്യമായി പങ്കുവച്ചത്. പിന്നീട് ‘മൈ സാന്റാ’യുടെ ഫോട്ടോഷൂട്ടിനിടയിൽ എടുത്ത ദിലീപിന്റെയും മകളുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷം പങ്കുവച്ചുകൊണ്ട് ദിലീപ് പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് ദിലീപിനൊപ്പം മഹാലക്ഷ്മിയും ഉണ്ടായിരുന്നത്. 2018 നവംബര്‍ 17 നാണ്‌ അഭിനേതാക്കളായ ദിലീപിന്റെയും കാവ്യയുടേയും മകളുടെ പേരിടൽ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്ന് പേരു നൽകി.

2016 നവംബർ 25നായിരുന്നു ദിലീപിന്റെയും കാവ്യയുടേയും വിവാഹം. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും നിരവധി സിനിമാതാരങ്ങളും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button