Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsMollywoodNEWS

അസ്ഥികൂടത്തില്‍‌ തൊലി വച്ചു പിടിപ്പിച്ച പോലെ, ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍; മാളവിക പറയുന്നു

എന്റെ ശരീരത്തെക്കുറിച്ച്‌ പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം?

ദുല്‍ഖര്‍ സല്‍മാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ നടിയാണ് മാളവിക മോഹനന്‍. മാസ്റ്റര്‍ എന്ന വിജയ് ചിത്രത്തില്‍ നായികയായി തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരമായി മാറിയ മാളവിക  ബോളിവുഡിലും ശ്രദ്ധ നേടി. എന്നാല്‍ തന്റെ ആദ്യ ചിത്രത്തിന്റെ പരാജയത്തിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന ആക്ഷേപങ്ങളെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് മാളവിക ഇപ്പോൾ.

”വളരെ പ്രതീക്ഷയോടെയാണ് പട്ടംപോലെ ചിത്രത്തിലേക്ക് എത്തുന്നത്. ദുല്‍ഖറിന്റെ നായിക, അച്ഛനെ പോലെ ഞാന്‍ ആദരിക്കുന്ന അഴകപ്പന്‍ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ ‘പട്ടം പോലെ’ യിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി. പക്ഷേ, സിനിമ തിയറ്ററില്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയുകയേയില്ല.സിനിമയില്‍ നായിക ആകുമ്പോള്‍ ആവേശത്തോടെ ഒരുപാടു പേര്‍ ഒപ്പമുണ്ടാകും പക്ഷേ, പരാജയപ്പെടുമ്പോള്‍ എന്തു വേണമെന്ന് ആരും പറഞ്ഞു തരില്ല. ”- മാളവിക പറഞ്ഞു.

read also:“ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല” – നൂറിന്‍ ഷെരീഫ്

സോഷ്യൽ മീഡിയയിൽ പലപ്പോഴും ക്രൂരമായ വിമർശനങ്ങൾക്ക് താരം ഇരയായിട്ടുണ്ട്. ”മറ്റു സിനിമാ ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച്‌ മലയാളത്തിലെ ട്രോളുകള്‍ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തില്‍‌ തൊലി വച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമന്റുകള്‍ വന്നു. എന്റെ ശരീരത്തെക്കുറിച്ച്‌ പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശം? ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങള്‍‌ മലയാളത്തില്‍ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാല്‍ പോലും ആക്രമിക്കുന്നവര്‍ ഇപ്പോഴും ഉണ്ടല്ലോ” – മാളവിക പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button