Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNEWSNow ShowingSocial Media

“ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല” – നൂറിന്‍ ഷെരീഫ്

"അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമൻറ്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ"

ഒമർ ലുലുചിത്രം “ചങ്ക്‌സി”ലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നൂറിന്‍ ഷെരീഫ്. ഒമർ ലുലുവിന്‍റെ തന്നെ “ഒരു അഡാർ ലവ്” എന്ന ചിത്രത്തിലെ ‘ഗാദാ ജോൺ’ എന്ന കഥാപാത്രത്തിലൂടെ നൂറിന്‍ പ്രേക്ഷക ഹൃദയം കീഴടക്കുകയും ചെയ്തു.

Read Also: “ശസ്ത്രക്രിയ കഴിഞ്ഞു, ആരാധകരുടെ പ്രാർത്ഥനകൾക്ക് നന്ദി” – അമിതാഭ് ബച്ചൻ

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പുതിയ സിനിമകളെ കുറിച്ചും, മോഡലിങ് വിശേഷങ്ങളും, വ്യക്തിപരമായ കാര്യങ്ങളും ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താന്‍ മോഡലായ ഒരു പരസ്യ ഹോര്‍ഡിംഗിന് അടുത്ത് നില്‍ക്കുന്ന വീഡിയോ നൂറിൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. സിനിമാ ജീവിതം തുടങ്ങിയപ്പോള്‍ വലിയ ദുരനുഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇങ്ങനെയൊരു സന്തോഷത്തിന് അവസരം ലഭിച്ച അനുഭവത്തെ കുറിച്ചാണ് താരം വീഡിയോടൊപ്പം കുറിച്ചിരിക്കുന്നത്.

Read Also: നരേന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍ കൂട്ടുക്കെട്ടിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു

താരത്തിന്‍റെ കുറിപ്പിങ്ങനെ;

“ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന്. ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്‍റെ ഒരംശം മാത്രം ഈ വിഡിയോയിൽ Masha Allah സ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക. എന്നും ! എന്നെന്നും”.

Read Also: “5 ല്‍ ഒരാള്‍ തസ്‌കരന്‍”; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

നടിയുടെ ഈ പോസ്റ്റിന് താഴെ വന്ന കമൻറ്റും അതിന് നൂറിന്‍ നല്‍കിയ മറുപടിയും ഇതിനോടകം തന്നെ ചര്‍ച്ചയായി മാറി കഴിഞ്ഞു. “പേര് കൊണ്ട് മുസ്‌ലിമായതുകൊണ്ട് കാര്യമില്ല, സ്‌ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോരാ ജീവിതത്തിലും മുസ്‌ലിം തലമറക്കണം” എന്നായിരുന്നു ഒരാളുടെ കമൻറ്റ്. ഇതിന് ഉടനടി തന്നെ നൂറിന്‍റെ മറുപടി വന്നു: “അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് കമൻറ്റ് ഇട്ടിരുന്നാല്‍ പോരേ ചേട്ടാ, എന്തിനാ വെറുതെ ഇവിടെ ഇങ്ങനെ”.

shortlink

Related Articles

Post Your Comments


Back to top button