
78ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള പുരസ്‌കാരത്തിന് അന്തരിച്ച നടൻ ചാഡ്‌വിക് ബോസ്മാനർഹനായി . “ബ്ലാക്ക് ബോട്ടം” എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. നൊമാദ്ലാന്‍ഡ് ആണ് ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രം. ആഡ്രാ ഡേ ആണ് മികച്ച നടി.
Read Also: ചുവപ്പിൽ തിളങ്ങി നമിത പ്രമോദ്; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് താരം
ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്സസ് ബില്ലി ഹോളിഡേ സിനിമയിലെ അഭിനയത്തിനാണ് നടിയ്ക്ക് പുരസ്‌കാരം. ടെലിവിഷന്‍ വിഭാഗത്തില്‍ ദി ക്രൗണ്‍ നാല് പുരസ്‌കാരങ്ങള്‍ നേടിയെടുത്തു. മികച്ച സീരീസ്, മികച്ച നടി, മികച്ച നടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് ദി ക്രൗണിന് പുരസ്‌കാരം.
Post Your Comments