GeneralLatest NewsMollywoodNEWS

കമ്മാരസംഭവത്തിന്‍റെ തുടര്‍ച്ച സംഭവിക്കുമോ? : മറുപടി നല്‍കി മുരളി ഗോപി

സിനിമ തിയേറ്ററില്‍ വിജയമായില്ലെങ്കിലും, സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ആ സിനിമയ്ക്ക് ലഭിച്ച ഫീഡ്ബാക്ക് മികച്ചതായിരുന്നു

രതീഷ്‌ അമ്പാട്ട് സംവിധാനം ചെയ്ത ദിലീപ് നായകനായ ചിത്രമാണ് ‘കമ്മാര സംഭവം’. ചരിത്ര സംഭവങ്ങളില്‍ വ്യക്തികളെ വെള്ളപൂശി വലിയ മഹാന്മാരാക്കി കാണിക്കുന്ന പൊതുവായ സമീപനത്തെ ആക്ഷേപ ഹാസ്യ ശൈലിയില്‍ അവതരിപ്പിക്കുകയായിരുന്നു മുരളി ഗോപിയും കൂട്ടരും. പക്ഷേ ചിത്രത്തിലെ സ്പൂഫ് എലമെന്റ്റ് പ്രേക്ഷകര്‍ മനസിലാക്കാതെ പോകുകയും, കമ്മാര സംഭവം ഒരു അള്‍ട്ടിമേറ്റ് മാസ് എന്റര്‍ടെയ്നര്‍ ആണെന്ന നിലയില്‍ പ്രേക്ഷകര്‍ അതിനെ നോക്കി കാണുകയും ചെയ്തതോടെ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ചിത്രത്തിന് മികച്ച ഫീഡ്ബാക്ക് ലഭിച്ചിരുന്നില്ല. ‘കമ്മാര സംഭവം’ ഒരു ബോക്സ് ഓഫീസ് വിക്ടറി കൈവരിച്ചിരുന്നേല്‍ അതിനു ഒരു സെക്കന്‍ഡ് പാര്‍ട്ട് സംഭവിക്കുമായിരുന്നുവെന്നും ആദ്യ സിനിമ ചെയ്തപ്പോള്‍ തന്നെ രണ്ടു ഭാഗമുള്ള ഒരു സിനിമയായിട്ടു തന്നെയാണ് ‘കമ്മാര സംഭവം’ തന്റെ മനസ്സില്‍ രൂപപ്പെട്ടതെന്നും ഒരു പ്രമുഖ ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മുരളി ഗോപി വ്യക്തമാക്കുന്നു.

“കമ്മാര സംഭവം പോലെ ഒരു സിനിമയുടെ സെക്കന്‍ഡ് പാര്‍ട്ട് സംഭവിക്കണമായിരുന്നുവെങ്കില്‍ അതിനൊരു ബോക്സ് ഓഫീസ് വിക്ടറി അനിവാര്യമായിരുന്നു. പക്ഷേ ഇപ്പോള്‍ അത് എന്‍റെ ചിന്തയിലുണ്ട്. സിനിമ തിയേറ്ററില്‍ വിജയമായില്ലെങ്കിലും, സോഷ്യല്‍ മീഡിയ ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ആ സിനിമയ്ക്ക് ലഭിച്ച ഫീഡ്ബാക്ക് മികച്ചതായിരുന്നു. ഒരിക്കലും പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന ഒരാളല്ല ഞാന്‍. അതുകൊണ്ട് ‘കമ്മാര സംഭവം’ വീണ്ടും നടന്നേക്കും എന്ന് പറയുന്നില്ല. എന്തായാലും അതിന്റെ സാധ്യതകള്‍ മനസ്സിലുണ്ട്. ചിലപ്പോള്‍ സംഭവിച്ചേക്കാം”. മുരളി ഗോപി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button