GeneralKollywoodLatest NewsNEWSSocial Media

“വീണ്ടും പ്രണയത്തിൽ” – വനിതാ വിജയകുമാർ; പോസ്റ്റിന്‍റെ രഹസ്യം വെളിപ്പെടുത്തി താരം

"വീണ്ടും പ്രണയത്തിൽ, ഹാപ്പി അല്ലേ"

മൂന്നാം പ്രവിശ്യവും വിവാഹം ചെയ്ത് വാർത്തകളിൽ ഇടം നേടിയ താരമാണ് വനിതാ വിജയകുമാർ. സംവിധായകൻ പീറ്റർ പോൾ ആണ് വനിതയുടെ മൂന്നാമത്തെ ഭർത്താവ്. എന്നാൽ ഈ വിവാഹ ബന്ധവും അധിക നാൾ നീണ്ടു നിന്നില്ല.

Read Also: ‘നടുപുറത്ത് വരദയുടെ തൊഴി കൊണ്ടതില്‍ പിന്നെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല’ ; രസകരമായ കുറിപ്പുമായി ജിഷിന്‍

മാസങ്ങൾക്കുള്ളിൽ തന്നെ വനിതയും പീറ്ററും ഇരുവഴിക്കെന്ന വാർത്തയും പുറത്തുവന്നിരുന്നു. പീറ്ററിന്‍റെ അമിത മദ്യപാനവും മറ്റും അസഹനീയമായതിനെ തുടർന്നാണ് ഇവർ തമ്മിലുള്ള ബന്ധം വേർപിരിഞ്ഞത്.

Read Also: ‘ഞങ്ങടെ കുരുമുളക്‌ പറിക്കാൻ ഞങ്ങൾ മാത്രം മതി’ ; ചിത്രവുമായി അനുശ്രീ

ഇടക്കാലത്ത് വനിതയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയായിരുന്നു. ഈ പോസ്റ്റിന്‍റെ കമൻറ്റ് സെഷൻ ഓഫ് ആക്കിയ ശേഷമാണ് വനിത പോസ്റ്റ് ചെയ്തത്. 2020 ഡിസംബർ മാസത്തിലായിരുന്നു ചർച്ചാ വിഷയമായി മാറിയ ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. “വീണ്ടും പ്രണയത്തിൽ” എന്നായിരുന്നു വനിതാ അന്ന് കുറിച്ചത്. “ഹാപ്പി അല്ലേ” എന്നും ചോദിച്ചിരുന്നു.  ഈ പോസ്റ്റിന്‍റെ രഹസ്യമാണിപ്പോൾ ഇതാ പരസ്യമായിരിക്കുന്നത്.

Read Also: പുതിയ വീടിന് സ്ഫടികം എന്ന് പേര് നൽകി ആരാധകൻ; അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നടൻ ഹരി നാടാരും വനിതയും അഭിനയിക്കുന്ന പുതിയ ചിത്രത്തിന്‍റെ പേരിലാണ് ആ പ്രണയം ഉള്ളത്. “2K അഴകാനത് കാതൽ” എന്നാണ് ചിത്രത്തിന്‍റെ പേര്. എ.വി.എം. സ്റ്റുഡിയോയിൽ ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു. ഈ വിവരവും വനിത ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

 

 

shortlink

Related Articles

Post Your Comments


Back to top button