ബോളിവുഡില്‍ യുവ നായികമാരില്‍ മുൻ നിരനായികയായി തിളങ്ങുന്ന താരമാണ് സാറാ അലി ഖാൻ. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സാറ പങ്കുവെച്ച ഒരു ക്യൂട്ട് ഫോട്ടോയാണ് വൈറലാകുന്നത്. സഹോദരി ഇനായയ്‍ക്ക് ഒപ്പമുള്ള ഫോട്ടോയാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.
ഇരുവരും മനോഹരമായി ചിരിക്കുകയാണ് ഫോട്ടോയില്‍. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റ് എഴുതിയിരിക്കുന്നത്. സഹോദരിയില്‍ നിന്ന് സഹോദരിയിലേക്ക് എന്നും ഞങ്ങള്‍, കുടുംബത്തില്‍ നിന്ന് എന്നൊക്കെയാണ് സാറാ അലി ഖാൻ എഴുതിയിരിക്കുന്നത്.
കൂലി നമ്പര്‍ 1 ആണ് സാറാ അലി ഖാൻ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വരുണ്‍ ധവാൻ ആയിരുന്നു ചിത്രത്തിൽ നായകനായെത്തിയത്.
Post Your Comments