GeneralLatest NewsMollywoodNEWS

ഛായാഗ്രാഹകൻ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു

രഹ്ന ഫാത്തിമയുടെ വിവാദ ചിത്രമായ ഏകയുടെ ഛായാഗ്രാഹകന്‍ ആയിരുന്നു ടോണി

കൊച്ചി: ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷന് സമീപമുണ്ടായ അപകടത്തിലായിരുന്നു മരണം. ബൈക്ക് തെന്നി വീഴുകയും തല ഡിവൈഡറില്‍ ഇടിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രഹ്ന ഫാത്തിമയുടെ വിവാദ ചിത്രമായ ഏകയുടെ ഛായാഗ്രാഹകന്‍ ആയിരുന്നു.നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില ഷോര്‍ട്ട് ഫിലിമുകള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button