
മുംബൈ: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകും. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം തന്റെ ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചത്. എഴുതാൻ കഴിയുന്നില്ലെന്നും അതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകാനൊരുങ്ങുകയാണെന്നും താരം പറഞ്ഞു.
“ആരോഗ്യപ്രശ്നങ്ങൾ.. ശസ്ത്രക്രിയ.. എഴുതാൻ കഴിയുന്നില്ല,” ബച്ചൻ ബ്ലോഗിൽ കുറിച്ചു.
അതേസമയം താരത്തിന്റെ ബ്ലോഗ് വായിച്ച ആരാധകർ ആശങ്കയിലാണ്. ബച്ചന് യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആരാധകർ ചോദിക്കുന്നു. അതിവേഗം സുഖം പ്രാപിച്ചു തിരിച്ചുവരട്ടെ എന്ന് നിരവധിപേർ സോഷ്യൽമീഡിയയിൽ കുറിച്ചു. പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ബച്ചനെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്.
Post Your Comments