മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് മറ്റ് ഭാഷകളിലും തിളങ്ങുന്ന കീര്‍ത്തി സുരേഷ് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സാനി കൈദം എന്ന ചിത്രമാണ് തുടങ്ങിയിരിക്കുന്നത്.
കാതൽ കൊണ്ടേൻ, 7ജി റെയിൻബോ കോളനി, ആയിരത്തിൽ ഒരുവൻ, പുതുപ്പേട്ടൈ, മയക്കം എന്നാ, ഇരണ്ടാം ഉലകം, എൻജികെ തുടങ്ങി നിരവധി സിനിമകളൊരുക്കി ശ്രദ്ധേയനായ സംവിധായകനും നടൻ ധനുഷിന്റെ സഹോദരനുമായ സെല്വരാഘവന് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കഴിഞ്ഞദിവസം കീർത്തി പങ്കുവെച്ചിരുന്നു. മറ്റൊരു യാത്ര തുടങ്ങുകയാണെന്നും എല്ലാവരുടെയും അനുഗ്രഹം ആവശ്യമാണെന്നുമാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി സുരേഷ് എഴുതിയിരിക്കുന്നത്. തുടർന്ന് നിരവധി താരങ്ങൾ ഉൾപ്പടെയുള്ളവരാണ് കീർത്തിക്ക് ആശംസയുമായി എത്തിയത്. നടിമാരായ സാമന്ത, ശ്രവ്യ വർമ്മ എന്നിവരും താരത്തിന് ആശംസകൾ അറിയിച്ചു. കൂടാതെ കീർത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷും ‘സാനി കൈദം’ സിനിമയ്ക്കും അണിയറപ്രവർത്തകർക്കും ആശംസളുമായി എത്തിയിട്ടുണ്ട്.
ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍.യാമിനി യജ്ഞമൂര്‍ത്തി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നാഗൂരന്‍ ആണ്.
Post Your Comments