സിനിമയ്ക്ക് മുന്‍പേ താന്‍ ജോലി ചെയ്തിരുന്ന മേഖലയെക്കുറിച്ച് നടന് ജയറാം. അഞ്ചു സിനിമകള്‍ കഴിഞ്ഞിട്ടും താന്‍ തന്റെ ജോലി ഉപേക്ഷിച്ചിരുന്നില്ലെന്നും പക്ഷേ ജോലിക്ക് പോകുമ്പോള്‍ തന്നെ ഇതല്ല തന്റെ മേഖലയെന്നും സിനിമയാണ് ലക്ഷ്യമെന്നും താന്‍ മനസ്സിലാക്കിയിരുന്നതായി ജയറാം ഒരു സ്വകാര്യ എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
“അഞ്ചു സിനിമകള്‍ ചെയ്തു കഴിഞ്ഞും ഞാന്‍ എന്റെ ജോലി വിട്ടില്ല. പക്ഷേ ജോലിക്ക് പോകുമ്പോള്‍ തന്നെ ഇതല്ല എന്റെ മേഖല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മെഡിക്കല്‍ റെപ്പ് ആയി ജോലി ചെയ്തപ്പോള്‍ ഞാന്‍ കണ്ടിരുന്ന ഡോക്ടേഴ്സിനെ നടനായ ശേഷം വീണ്ടും കണ്ടുമുട്ടിയുണ്ട്. അപ്പോള്‍ “എന്നെ ഓര്‍മ്മയുണ്ടോ?” എന്ന് ഞാന്‍ ഡോക്ടര്‍മാരോട് ചോദിച്ചിട്ടുണ്ട്. എന്റെ മെഡിക്കല്‍ റെപ്പ് വേഷമൊക്കെ അവരുടെ മനസ്സില്‍ ഉണ്ടെന്നു പറയും. സിനിമയില്‍ ഞാന്‍ നായകനാകുമെന്നോ, സിനിമ എന്റെ ഉപജീവന മാര്ഗ്ഗമാകുമെന്നോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ പറ്റുമെന്നുള്ള ചിന്ത ഒന്നും ഇല്ലായിരുന്നു. ഞാന്‍ സിനിമയ്ക്കായി അലഞ്ഞിട്ടില്ല. ആരോടും ചാന്‍സ് ചോദിച്ചിട്ടില്ല. എല്ലാം എന്നിലേക്ക് വന്നു ചേരുകയായിരുന്നു. പത്മരാജന് സാറിനെ പോലെ വലിയ ഒരു ലെജന്‍ഡിന്റെ സിനിമയിലൂടെ ആരംഭം കുറിക്കാന്‍ കഴിഞ്ഞതാണ് എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും വലിയ ഭാഗ്യമെന്നു ഞാന്‍ ഇന്നും വിശ്വസിക്കുന്നു”. ജയറാം പറയുന്നു.
Post Your Comments