
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ് മൂന്നില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരദമ്പതിമാരാണ് ഫിറോസും സജ്നയും. തുടക്കത്തിൽ ഇവര്‍ മറ്റ് മത്സരാര്‍ത്ഥികളുടെ ശത്രുവായി വരെ മാറിയിരുന്നു. കൂടാതെ പലരും ഫിറോസിനെ മാറ്റി നിര്‍ത്തുകയായിരുന്നു.
ഭര്‍ത്താവിനെതിരെ പലരും തിരിഞ്ഞത് കണ്ട സജ്ന ജീവന് ഒടുക്കുമെന്ന തരത്തിലുള്ള സംസാരം നടത്തിയതിന്റെ പേരിൽ ബിഗ്ബോസ് തീക്കീത് ചെയ്തിരുന്നു. ഷോയിൽ നിന്നും തിരികെ പോകണമെങ്കില്‍ പോകാമെന്നും സജ്നയോട് ബിഗ്ബോസ് പറഞ്ഞു. ഇതോടെ നിലപാട് തിരുത്തിയ സജ്ന അലക്കിയ വസ്ത്രങ്ങള്‍ എടുത്തതുമായി ബന്ധപ്പെട്ട പുതിയ പ്രശ്നവുമായി എത്തിയിരിക്കുകയാണ്.
read also:എന്നെ തല്ലാന്‍ വീട്ടില്‍ ആളെ വിട്ടു, നിശബ്ദത പാലിക്കുന്നത് മകള്‍ക്ക് വേണ്ടി; ബാല
തന്റെ അടിവസ്ത്രം എടുത്ത് ആരോ പൊതുസ്ഥലത്ത് ഇട്ടുവെന്ന് ആരോപിച്ചാണ് സജ്ന എത്തിയത്. മണിക്കുട്ടനും അനൂപും ഇതാരുടെയാണെന്ന് ചോദിച്ചുവെന്നും എന്നോട് ചോദിക്കാതെ എന്റെ സാധനങ്ങള്‍ എടുത്തത് ശരിയായില്ലെന്നും ഭാഗ്യലക്ഷ്മിയോടായി സജ്ന പറഞ്ഞു. ഇതിലൊരു തീരുമാനം എടുക്കാമെന്ന് ഭാഗ്യലക്ഷ്മി ഉറപ്പ് നല്‍കുകയും ഇതേ കുറിച്ച് സംസാരിക്കുകയും ചെയ്തു.
ഡിംപലാണ് ഉണങ്ങിയ വസ്ത്രം എടുത്തോണ്ട് വന്നതെന്ന് അറിഞ്ഞതോടെ സജ്ന കൂടുതല്‍ ദേഷ്യത്തിലായി. എന്നാല്‍ സജ്നയുടെ ഭര്‍ത്താവ് ഫിറോസ് തന്നെയായിരുന്നു വസ്ത്രം എടുത്ത് വച്ചത്. ഇക്കാര്യം പൊതുമധ്യത്തില്‍ നിന്ന് ഫിറോസ് പറഞ്ഞതോടെ സജ്ന പറഞ്ഞതെല്ലാം തിരിച്ചെടുക്കേണ്ട അവസ്ഥയായി. ഭര്‍ത്താവിനെ വഴക്ക് പറഞ്ഞതിന് ശേഷം ഡിംപലിനെ വിളിച്ച് രഹസ്യമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.
Post Your Comments