
സോമന് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്ക് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. മലയാളത്തിലെ 12 പ്രശസ്ത സംവിധായകർ ചേർന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്.
കെ.മധു, ഹരികുമാര്‍, ലാല്‍ജോസ്, ജീത്തുജോസഫ്, പ്രിയനന്ദനന്, അജയ് വാസുദേവ്, മാര്‍ത്താണ്ഡന്‍, അരുണ്‍ ഗോപി, ഒമര്‍ലുലു, ജിബിജോജു, ഷാനു സമദ്, ജിയോബേബി തുടങ്ങിയ പ്രമുഖ സംവിധായകരാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്യുന്നത്.
Post Your Comments