പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് അമൃത റാവു. അടുത്തിടയിലാണ് താരത്തിന് മകൻ പിറന്നത്. ഇപ്പോഴിതാ അമ്മയായ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് അമൃത റാവു. മകനുവേണ്ടി എന്തൊക്കെ ചെയ്താലും മതിയാവുന്നില്ലെന്ന് പറയുകയാണ് താരം. മകൻ പിറന്നതിനു ശേഷം തന്നിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചെന്നും അമൃത പറയുന്നു. ആര്‍ജെ അന്‍മോളാണ് അമൃതയുടെ ഭർത്താവ്. 2016ലാണ് അമൃത- അന്മോള് വിവാഹം നടക്കുന്നത്.
ഇതുവരെ കടന്നുപോയതില്‍ ഏറ്റവും കഠിനമായ ഉത്തരവാദിത്തമാണ് മാതൃത്വം എന്ന് അമൃത പറയുന്നു. മകനെ നോക്കാന്‍ സഹായിയെ വെച്ചിട്ടില്ലാത്ത അമൃത കുഞ്ഞിനെ മനസ്സിലാക്കാന്‍ അമ്മ തന്നെ മുഴുവന്‍ സമയം അരികില്‍ വേണമെന്ന തീരുമാനത്തിലാണ്.
ഉറക്കമില്ലാത്ത രാത്രികളാണ് ഇപ്പോള്‍ ഏറെയും. പകല്‍ സമയങ്ങളിലും ഓരോ സെക്കന്‍ഡുകളും മകനൊപ്പമാണ്. മകന് കഴിഞ്ഞു മാത്രമേ തനിക്ക് പോലും പ്രാധാന്യം നല്കുന്നുള്ളു. കുഞ്ഞിനെ പരിപാലിക്കാന്‍ താന്‍ മുന്‍കൂട്ടി സജ്ജയായിരുന്നില്ലെന്നും അമ്മയായതോടെയാണ് ഓരോ കാര്യങ്ങളും ചെയ്യാന്‍ പഠിച്ചതെന്നും അമൃത പറയുന്നു. അതുകൊണ്ട് ആര്‍ക്കും നമ്മെ അമ്മയാവാനുള്ള യാത്രയില്‍ സജ്ജരാക്കാന്‍ കഴിയില്ലെന്നും അമൃത പറയുന്നു.
തന്നെപ്പോലെ തന്നെ കുഞ്ഞിനെ നോക്കുന്നതില്‍ ഭർത്താവ് അന്‍മോളും വിട്ടുവീഴ്ച ചെയ്യാറില്ലെന്നും അമൃത പറഞ്ഞു. ആദ്യംമുതല്ക്കേ കുഞ്ഞിനെ കുളിപ്പിക്കുന്നത് ഭര്‍ത്താവാണ്. രാത്രികളില്‍ ഇടവേളകളെടുത്ത് കുഞ്ഞിനു വേണ്ടി എഴുന്നേല്ക്കും. താനില്ലെങ്കിലും മകന്റെ എല്ലാ കാര്യങ്ങളും ഭര്‍ത്താവ് ഉത്തരവാദിത്തോടെ നോക്കുമെന്നും താരം പറഞ്ഞു.
മോഡലിംഗ് രംഗത്തിൽ നിന്നാണ് അമൃത റാവു സിനിമയിലേക്കെത്തുന്നത്. 2002 ൽ പുറത്തിറങ്ങിയ അബ് കെ ബരസ് എന്ന ചിത്രമാണ് അമൃതയുടെ ആദ്യ സിനിമ. എന്നാൽ , 2003 ൽ ഇറങ്ങിയ ‘ഇഷ്ക് വിഷ്ക്’ എന്ന ചിത്രത്തിലൂടെamrita-raoയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇതിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിംഫെയർ പുരസ്കാരവും അമൃതയ്ക്ക് ലഭിച്ചു. ലെ മേം ഹൂ ന, വിവാഹ് എന്നീ ചിത്രങ്ങൾ മികച്ചതായിരുന്നു. ഈ വിജയ ചിത്രത്തിൽ ഷാഹിദ് കപൂർ ആയിരുന്നു നായകൻ.
2008 ൽ ശ്രേയസ് തൽപടെ നായകനായ വെൽക്കം ടു സജ്ജൻപ്പൂർ എന്ന ചിത്രത്തിലെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments