CinemaGeneralMollywoodNEWS

സുരേഷ് ഗോപിയും, ശോഭനയുമൊക്കെ അഭിനയിച്ച, ഞാന്‍ നിര്‍മ്മിച്ച സിനിമ എനിക്ക് വലിയ കടബാധ്യതയുണ്ടാക്കി: വിനയന്‍

നിര്‍മ്മിച്ച ആദ്യ സിനിമ തന്നെ വലിയ കടബാധ്യതകള്‍ വരുത്തിവച്ചു

താന്‍ ആദ്യമായി നിര്‍മ്മിച്ച വലിയ സിനിമയുടെ പരാജയത്തെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകന്‍ വിനയന്‍. ശോഭന, സുരേഷ് ഗോപി, സോമന്‍ തുടങ്ങിയ വന്‍ താരനിര ഉണ്ടായിട്ടും തനിക്ക് കടബാധ്യത വരുത്തിവച്ച സിനിമയെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് വിനയന്‍.

“ഞാന്‍ സിനിമ സംവിധാനം ചെയ്യും മുന്‍പേ ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. ‘ആലിലക്കുരുവികള്‍’ എന്നായിരുന്നു സിനിമയുടെ പേര്. എം.ജി സോമന്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയ വലിയ താരനിര തന്നെ ആ സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ എനിക്ക് വലിയ നഷ്ടമുണ്ടാക്കി തന്ന സിനിമയാണ് അത്. നിര്‍മ്മിച്ച ആദ്യ സിനിമ തന്നെ വലിയ കടബാധ്യതകള്‍ വരുത്തിവച്ചു. ഇലക്ട്രിസിറ്റി ഓഫീസിലെ ജോലി കളഞ്ഞിട്ടായിരുന്നു ഞാന്‍ സിനിമാ പിടുത്തവുമായി ഇറങ്ങിയത്. അതുകൊണ്ട് ഫാമിലിയില്‍ നിന്നൊക്കെ വലിയ എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ ആദ്യ സിനിമ നിര്‍മ്മിച്ചതിന്റെ ക്ഷീണം എനിക്ക് പിന്നീട് മാറി കിട്ടി. ഞാന്‍ ചെയ്ത ‘ശിപായി ലഹള’, ‘കല്യാണസൗഗന്ധികം’ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റായതോടെ എന്റെ തലവര മാറി. അതില്‍ ‘കല്യാണസൗഗന്ധികം’ ഞാന്‍ നിര്‍മ്മിച്ച സിനിമ കൂടിയായിരുന്നു. അത് എനിക്ക് വലിയ ലാഭം നേടി തന്ന സിനിമയാണ്”. വിനയന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button