സിദ്ധിഖ് – ലാല്‍ ടീമിന്റെ നിരവധി സിനിമകള്‍ സൂപ്പര്‍ ഹിറ്റായി പ്രേക്ഷക കയ്യടി നേടിയ തൊണ്ണൂറുകള്‍ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. സിദ്ധിഖ് – ലാല്‍ എന്ന സംവിധായകനില്‍ നിന്ന് വേര്‍പിരിഞ്ഞു സ്വതന്ത്രനായി സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ‘ഹിറ്റ്ലര്‍’. ആ സിനിമയുമായി ബന്ധപ്പെട്ട ചില സംഭവ കഥകളെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് സിദ്ധിഖ്.
“അന്യഭാഷയില്‍ കൂടി ഡബ്ബ് ചെയ്യിക്കാന്‍ ‘ഹിറ്റ്ലര്‍’ മാധവന്‍ കുട്ടിയെ പാന്റ്സ് ഇടീക്കാമെന്ന് ലാല്‍ പറഞ്ഞിരുന്നു. മമ്മുക്കായ്‌ക്കും അത് സമ്മതമായിരുന്നു. പക്ഷേ എനിക്ക് വിയോജിപ്പ് ആയിരുന്നു. മാധവന്‍ കുട്ടി ഒരു നാടന്‍ കഥാപാത്രമാണ്. മുണ്ടുടുക്കുന്ന മാധവന്‍ കുട്ടിയെ അല്ലാതെ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നു. ഞാന്‍ അത് പറഞ്ഞപ്പോള്‍ ലാലിന് കാര്യം മനസിലായി. പിന്നീട് മമ്മുക്കയ്ക്ക് ഹെയര്‍ സ്റ്റൈലിന്റെ കാര്യത്തില്‍ തര്‍ക്കം ഉണ്ടായിരുന്നു. മുടി ഉയര്‍ത്തി ചീകണം എന്ന് ലാല്‍ പറഞ്ഞപ്പോള്‍ മമ്മുക്ക അത് സ്വീകാര്യമായി എടുത്തില്ല. പക്ഷെ പിന്നീട് കഥാപാത്രത്തിന് വേണ്ടി മമ്മുക്ക അത് സമ്മതിച്ചു. സിനിമയിലെ മമ്മുക്കയുടെ ആദ്യ ഷോട്ട് എടുത്തപ്പോള്‍ നിങ്ങള്‍ക്ക് തൃപ്തിയായല്ലോ എന്ന് മമ്മുക്ക പറയുകയും ചെയ്തു”. സിദ്ധിഖ് പറയുന്നു.
Post Your Comments