ആലപ്പുഴ: ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ചു തീപിടിച്ച് നടൻ അടക്കം രണ്ടു പേർക്ക് ഗുരുതര പരിക്ക്. മാവേലിക്കര പുന്നമ്മൂട് ക്ലാരക്കുഴിയില്‍ അനില്‍(43), സിനിമ, സീരിയല്‍, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതില്‍ പ്രേം വിനായക്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പുന്നമ്മൂട് ളാഹ ജംഗ്ഷനില്‍ വ്യാഴാഴ്ച രാത്രി 10നാണു അപകടം. ജംഗ്ഷനിലെ പച്ചക്കറി കടയില്‍ നിന്ന് സാധനം വാങ്ങി റോഡിലേക്ക് കയറിയ വിനയാകിന്റെ ബൈക്കിലേക്ക് പുന്നമ്മൂട് ഭാഗത്തേക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോള്‍ ചോര്‍ന്നാണ് തീപിടിത്തം ഉണ്ടായത്. വിനായകന്റെ കൂടെയുണ്ടായിരുന്ന ഈരേഴതെക്ക് മുണ്ടോലില്‍ വീട്ടില്‍ ശിവശങ്കറിനും പരിക്കേറ്റു.
ബൈക്കിന്റെ അടിയില്‍ പെട്ടുപോയ അനിലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കുകയായിരുന്നു.
Post Your Comments