GeneralLatest NewsMollywoodNEWSSocial Media

മുടിയുടെ സൗന്ദര്യ രഹസ്യം പങ്കുവെച്ച് റിമി ടോമി

ഹെയര്‍ ട്രീറ്റ്മെന്റിനെ കുറിച്ചാണ് റിമി സംസാരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അഭിനയത്രിയായും അവതാരകയുമായൊക്കെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരത്തിന് ആരാധകർ ഏറെയാണ്. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവർ നടത്തിയ റിമിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. താരത്തിന്റെ യുട്യൂബ് ചാനലിലൂടെ വർക്ക്ഔട്ടിനെക്കുറിച്ചും മേക്കോവറിനെ പറ്റിയും റിമി പറയാറുണ്ട്. ഇപ്പോഴിതാ തന്റെ തലമുടിയെ സുന്ദരമാക്കുന്ന ഹെയര്‍ ട്രീറ്റ്മെന്റിനെ കുറിച്ചാണ് റിമി സംസാരിക്കുന്നത്.

നല്ല കട്ടിയുള്ളതും ചുരുണ്ടതുമായ തന്റെ തലമുടിയെ പുത്തന്‍ മേക്കോവറിലേക്ക് എത്തിച്ചതിന്റെ സീക്രട്ടും റിമി പങ്കുവയ്ക്കുന്നുണ്ട്. 2008 മുതലാണ് ഹെയര്‍ സ്ട്രെയിറ്റ്നിംഗ് ചെയ്ത് തുടങ്ങിയത്. നന്നായി ഹെയര്‍ സൂക്ഷിച്ചില്ലെങ്കില്‍ ഹെയര്‍ സെറ്റിംഗ് പോലുള്ള ബ്യൂട്ടി ട്രീറ്റ്മെന്റുകള്‍ കൊണ്ട് കാര്യമില്ലെന്നും റിമി ഓര്‍മ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button