പതിനെട്ടാമത് ചെന്നൈ ഇന്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമ വിഭാഗത്തിൽ നടൻ അപ്പാനി ശരത്തും നടി അനാര്‍ക്കലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കൽ ത്രില്ലര്‍ ‘അമല’ പ്രദർശിപ്പിച്ചിരുന്നു. ചെന്നൈ റോയപ്പേട്ടിലുള്ള സത്യം സിനിമാസിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായി അപ്പാനി ശരത്തും അനാർക്കലിയുമുള്ള താരങ്ങളും അണിയറപ്രവർത്തകരും മേളയിൽ പങ്കെടുത്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ തീയേറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയുമാണ് അമല.
അപ്പാനി ശരത്തിനും അനാര്ക്കലിക്കും പുറമെ ശ്രീകാന്ത്, രജിഷ വിജയൻ, ബിട്ടോ, സജിത മഠത്തിൽ, സുഹൈബ് എമ്പിച്ചി, നന്ദിനി, വൈഷ്ണവ്, നെയ്ഫ് നൗഷാദ്, ആൻമരിയ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. നിഷാദ് ഇബ്രാഹിമാണ് സംവിധായകൻ. മുഹ്സിന നിഷാദ് ഇബ്രാഹിമാണ് സിനിമയുടെ നിര്‍മ്മാതാവ്.
ഛായാഗ്രഹണം അഭിലാഷ് ശങ്കര്‍, എഡിറ്റര്‍ നൗഫൽ അബ്ദുള്ള, കല ഷിജി പട്ടണം, മേക്കപ്പ് ആര്‍ജി വയനാടൻ, കോസ്റ്റ്യും മെൽവി ജെ, കളറിസ്റ്റ് ശ്രീക്ക് വാര്യര്‍, ബിജിഎം, സംഗീതം ലിജിൻ ബാംബിനോ, മിക്സിംഗ് എഞ്ചനീയര്‍ ഫസൽ എ ബക്കര്‍, ഗാനരചന മോഹൻ രാജ്, ഗായകർ നരേഷ് അയ്യര്‍, പോല്‍ പ്രകാശ്, അനാര്‍ക്കലി മരക്കാര്‍, വിജയ് യേശുദാസ്, ഹരിശങ്കര്‍ എന്നിവരാണ്.
Post Your Comments